നിര്‍ഭയ കൂട്ടബലാത്സംഗ കേസ് മാധ്യമങ്ങള്‍ ഊതിപ്പെരുപ്പിച്ചു; ഇന്ന് പീഡനങ്ങള്‍ സര്‍വ്വ സാധാരണം; വിവാദ പരാമര്‍ശവുമായി ഷീല ദീക്ഷിത്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ 2012 നിര്‍ഭയ കൂട്ടബലാത്സംഗ കേസ് മാധ്യമങ്ങള്‍ ഊതിപ്പെരുപ്പിക ആയിരുന്നുവെന്ന് ഡല്‍ഹി പിസിസി പ്രസിഡന്റും മുന്‍ മുഖ്യമന്ത്രിയുമായ ഷീല ദീക്ഷിത്. ഇന്ന് ഇത്തരം സംഭവങ്ങള്‍ സര്‍വ സാധാരണമായെന്നും ഷീല ദീക്ഷിത് പറഞ്ഞു. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിവാദ പരാമര്‍ശം ഷീല ദീക്ഷിത് ഉന്നയിച്ചത്.

രാജ്യത്ത് ഒട്ടനവധി പീഡനങ്ങള്‍ ഇപ്പോള്‍ നടക്കുന്നുണ്ട്. കുട്ടികള്‍ വരെ പീഡനത്തിനിരയാകുന്നു. പത്രത്തിലെ ചെറിയൊരു വാര്‍ത്ത മാത്രമായി അതൊതുങ്ങും. ചിലത് മാത്രമാണ് രാഷ്ട്രീയമാക്കി മാറ്റുന്നതെന്നും ഷീല ദീക്ഷിത് പറഞ്ഞു. ഡല്‍ഹിയിലെ സുരക്ഷയ്ക്കായി സംസ്ഥാന സര്‍ക്കാരിന് യാതൊന്നും ചെയ്യാന്‍ കഴിയില്ലെന്നും ക്രമസമാധനകാര്യങ്ങളെല്ലാം കേന്ദ്രത്തിന്റെ നിയന്ത്രണത്തിന് കീഴിലാണെന്നും ഷീല കൂട്ടിച്ചേര്‍ത്തു.

സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് സിസിടിവിയും വഴിവിളക്കുകളും സ്ഥാപിക്കുന്ന കാര്യം ഡല്‍ഹി സര്‍ക്കാരിന്റെ ചുമതലയില്‍പ്പെട്ട കാര്യമല്ല. ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന്റെ കീഴിലാണെന്നും ഷീലാ ദീക്ഷിത് പറഞ്ഞു.

Exit mobile version