‘മിസ്റ്റര്‍ ട്രംപ് താങ്കള്‍ തെരഞ്ഞെടുപ്പിന് തയ്യാറാവുകയാണെങ്കില്‍ ഞാനുമായുള്ള അഭിമുഖം നല്ലതാണ്, താങ്കള്‍ മാങ്ങ മുറിച്ചാണോ കഴിക്കാറ് അതോ കടിച്ചാണോ.? ; മോഡിയെ പരിഹസിച്ച് സിദ്ധാര്‍ത്ഥ്

ചെന്നൈ: പ്രധാനമന്ത്രിയെ പരിഹസിച്ച് തമിഴ് നടന്‍ സിദ്ധാര്‍ത്ഥ് രംഗത്ത്. മോഡിയെ പരസ്യമായി പറയാതെ ട്രംപിന്റെ പേര് വെച്ചായിരുന്നു നടന്റെ പരിഹാസം. മോഡിയുമായി ഹിന്ദി നടന്‍ അക്ഷയ് കുമാര്‍ നടത്തിയ അഭിമുഖത്തെയാണ് നടന്‍ കളിയാക്കിയത്.

അഭിമുഖത്തിനിടെ അക്ഷയ്കുമാര്‍ മോഡിയോട് അദ്ദേഹത്തിന്റെ മാങ്ങകഴിക്കുന്ന രീതിയെ കുറിച്ച് ചോദിച്ചിരുന്നു. താങ്കള്‍ മാങ്ങ കടിച്ചാണോ കഴിക്കാറ് അതോ മുറിച്ച് തിന്നാറുണ്ടോ എന്നായിരുന്നു ചോദ്യം. അതുപോലെ തന്നെ മോഡിയുടെ ഉറക്കം, തമാശ പറച്ചില്‍, ചായകുടി ശീലം തുടങ്ങിയ കാര്യങ്ങളെ കുറിച്ചും അക്ഷയ് ചോദിച്ചു. എന്നാല്‍ ഇതെല്ലാം ട്രംപിനോട് എന്ന തരത്തില്‍ പരോക്ഷമായി മോഡിയെ കളിയാക്കുകയാണ് നടന്‍ സിദ്ധാര്‍ത്ഥ്.

ട്രംപ് തെരഞ്ഞെടുപ്പിന് തയ്യാറാകുന്നുണ്ടെങ്കില്‍ താനുമായി ഒരു അഭിമുഖം വളരെ നല്ലതാണെന്ന് സിദ്ധാര്‍ത്ഥ് പറഞ്ഞു. താങ്കള്‍ എങ്ങിനെയാണ് പഴങ്ങള്‍ കഴിക്കാറുള്ളത്, നിങ്ങളുടെ ഉറക്കത്തിനെയും ജോലി ചെയ്യുന്നതിനെ കുറിച്ചും കൂടെ നിങ്ങളുടെ മനോഹരമായ ക്യാരക്ടറിനെ കുറിച്ചും ചോദ്യമുണ്ടെന്നും സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തു.

പുല്‍വാമ ഭീകരാക്രമണവും ജവാന്‍മാരുടെ മരണവും ചില രാഷ്ട്രീയക്കാര്‍ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്നായിരുന്നു സിദ്ധാര്‍ത്ഥിന്റെ വിമര്‍ശനം. ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും വിവിധ വേദിയില്‍ പുല്‍വാമ ഭീകരാക്രമണത്തെ അതിതീവ്രതയില്‍ അവതരിപ്പിച്ച സാഹചര്യത്തിലായിരുന്നു സിദ്ധാര്‍ത്ഥിന്റെ വിമര്‍ശനം.

Exit mobile version