മോഡിക്കും അമിത് ഷായ്ക്കുമെതിരായ പരാതി; തിങ്കളാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി

ബുധനാഴ്ച വരെ സമയം വേണമെന്ന കമ്മീഷന്റെ ആവശ്യം തള്ളിയാണു കോടതിയുടെ നടപടി

ന്യൂഡല്‍ഹി: മോഡിക്കും അമിത് ഷായ്ക്കുമെതിരെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയില്‍ തിങ്കളാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി. ഇരുവര്‍ക്കുമെതിരേ കോണ്‍ഗ്രസ് നല്‍കിയ ഒമ്പതു പരാതികളിലാണു തീരുമാനമെടുക്കണമെന്ന് കോടതി വ്യക്തമാക്കിയത്.

ബുധനാഴ്ച വരെ സമയം വേണമെന്ന കമ്മീഷന്റെ ആവശ്യം തള്ളിയാണു കോടതിയുടെ നടപടി. കോണ്‍ഗ്രസിന്റെ ഹര്‍ജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കുന്നുമുണ്ട്. ഇതിനുമുന്‍പേ തീരുമാനമെടുക്കണമെന്നാണ് കമ്മീഷനോടു നിഷ്‌കര്‍ഷിച്ചിരിക്കുന്നത്.

സൈനികരുടെ പേരില്‍ വോട്ട് ചോദിച്ചെന്നാണു മോഡിക്കെതിരായ പരാതി. മോഡി സേനയെന്ന് ഇന്ത്യന്‍ സൈന്യത്തെ വിശേഷിപ്പിച്ചെന്നാണ് അമിത് ഷായ്ക്കെതിരായ ആരോപണം.

Exit mobile version