ബലാക്കോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണം ബിജെപിക്ക് പാര്‍ലമെന്റില്‍ ഭൂരിപക്ഷം നേടിത്തരും; സുബ്രമണ്യന്‍ സ്വാമി

ഇത് പാര്‍ലമെന്റില്‍ ഭൂരിപക്ഷം നേടിത്തരുമെന്നും ബലാക്കോട്ട് ആക്രമണത്തിന് ശേഷം ബിജെപിയുടെ റേറ്റിങ് വര്‍ധിച്ചെന്നും അദ്ദേഹം പറഞ്ഞു.

ന്യൂഡല്‍ഹി: പാകിസ്താനിലെ ബലാക്കോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണം ബിജെപിക്ക് ഗുണം ചെയ്യുമെന്ന് മുതിര്‍ന്ന ബിജെപി നേതാവും എംപിയുമായ സുബ്രമണ്യന്‍ സ്വാമി. ഇത് പാര്‍ലമെന്റില്‍ ഭൂരിപക്ഷം നേടിത്തരുമെന്നും ബലാക്കോട്ട് ആക്രമണത്തിന് ശേഷം ബിജെപിയുടെ റേറ്റിങ് വര്‍ധിച്ചെന്നും അദ്ദേഹം പറഞ്ഞു.

160 സീറ്റുകള്‍ മാത്രം ലഭിക്കുമായിരുന്ന തങ്ങള്‍ക്ക് ഇതിന് ശേഷം ഒറ്റയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കുമെന്നും സ്വാമി പറയുന്നു. തെരഞ്ഞെടുപ്പില്‍ തൊഴിലില്ലായ്മയും, കേന്ദ്രത്തിന്റെ പരാജയപ്പെട്ട സാമ്പത്തിക നയങ്ങളും ഒന്നും തന്നെ ചര്‍ച്ചയാവില്ലെന്ന് സ്വാമി പറയുന്നു.

ഇന്ത്യ പാകിസ്താനെതിരെ വ്യോമാക്രമണം നടത്തിയപ്പോള്‍ ഞങ്ങളുടെ റേറ്റിങ് കുത്തനെ വര്‍ധിച്ചു. പാകിസ്താനെതിരെ ശക്തമായ നയം സ്വീകരിച്ചതു കൊണ്ടാണിത്. ഇതൊക്കെയാണ് തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാവാന്‍ പോവുന്നത്’- സ്വാമി പറയുന്നു.

Exit mobile version