ബ്രിട്ടീഷ് പൗരത്വം; രാഹുല്‍ ഗാന്ധിയോട് വിശദീകരണം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം

പതിനഞ്ച് ദിവസത്തിനകം രാഹുല്‍ മറുപടി നല്‍കണമെന്നാണ് മന്ത്രാലയത്തിന്റെ നിര്‍ദേശം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നോട്ടീസ്. ബ്രിട്ടീഷ് പൗരത്വ പരാതിയിലാണ് വിശദീകരണം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം രാഹുലിന് നോട്ടീസ് അയച്ചിരിക്കുന്നത്. ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയാണ് രാഹുലിന് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന പരാതി നല്‍കിയത്. പതിനഞ്ച് ദിവസത്തിനകം രാഹുല്‍ മറുപടി നല്‍കണമെന്നാണ് മന്ത്രാലയത്തിന്റെ നിര്‍ദേശം.

രാഹുല്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ബ്രിട്ടന്‍ ആസ്ഥാനമായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കമ്പനിയുടെ രേഖകളില്‍ ബ്രിട്ടീഷ് പൗരന്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാതി. ഇദ്ദേഹത്തിന് പുറമെ രാഹുല്‍ മത്സരിക്കുന്ന അമേഠിയില്‍ നിന്നുള്ള സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥിയും സമാന വിഷയത്തില്‍ രാഹുലിനെതിരെ പരാതി ഉന്നയിച്ചിരുന്നു.

Exit mobile version