കൊതിയൂറും സ്വീറ്റ് കോണിനൊപ്പം അല്‍പം താളവും മേളവും..! കൈയ്യടിനേടി കച്ചവടക്കാരന്‍

കൊതിയൂറും സ്വീറ്റ് കോണിനൊപ്പം അല്‍പം താളവും മേളവും ചേര്‍ത്ത് ഒരു കുക്ക് കലാകാരന്‍. സംഭവം തമിഴ്‌നാട്ടിലെ ബ്രൂക്ക്ഫീല്‍ഡ്‌സ് മാളിലാണ്.

മസാല കോണ്‍, ബട്ടര്‍ കോണ്‍ തുടങ്ങി പലതരം ചോളവിഭവങ്ങള്‍ ലഭിക്കുന്ന മാളിലെ ഈ കടയില്‍ എന്നും തിരക്കാണ്. വിഭവങ്ങള്‍ ഓര്‍ഡര്‍ ചെയത് കാത്തുനില്‍ക്കുന്നവര്‍ക്കായി സംഗീത വിരുന്നൊരുക്കുകയാണ് കച്ചവടക്കാരന്‍. പാത്രവും സ്പൂണുമൊക്കെ ഉപയോഗിച്ച് മനസ്സിനും കാതിനും കുളിരേകുന്ന താളത്തിനൊപ്പം സ്വീറ്റ് കോണ്‍ കഴിക്കാന്‍ ചെറിയ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ എത്തും.

ഡിജിറ്റല്‍ മാര്‍ക്കറ്റര്‍ കാര്‍ത്തിക് ശ്രീനിവാസനാണ് ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. 30 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ജീവനക്കാരന്‍ താളം പിടിച്ച് വിഭവമൊരുക്കുന്നത് കാണാം. ഞായറാഴ്ച്ച പോസ്റ്റ് ചെയ്ത് വീഡിയോയ്ക്ക് ഇതുവരെ 1800ഓളം ലൈക്കും 800ഓളം റീട്വീറ്റും ലഭിച്ചിട്ടുണ്ട്. പ്രശസ്ത ഗായിക ചിന്‍മയി അടക്കമുള്ളവര്‍ ജീവനക്കാരന്റെ കഴിവിനെ പ്രശംസിച്ച് മുന്നോട്ട് വന്നിരിക്കുകയാണ്.

Exit mobile version