ഉത്തര്‍പ്രദേശിലെ ഗ്രാമത്തില്‍ തീപിടിത്തം; രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി സ്മൃതി ഇറാനി

ഉത്തര്‍പ്രദേശിലെ പുരബ്ദ്വാര ഗ്രാമത്തില്‍ ഉണ്ടായ തീപിടിത്തത്തിന് സഹായവുമായി എത്തിയതാണ് സ്മൃതി

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ തെരഞ്ഞടുപ്പ് പ്രാചാരണത്തിനിടെ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഉത്തര്‍പ്രദേശിലെ പുരബ്ദ്വാര ഗ്രാമത്തില്‍ ഉണ്ടായ തീപിടിത്തത്തിന് സഹായവുമായി എത്തിയതാണ് സ്മൃതി.

പൈപ്പില്‍ നിന്നും വെള്ളം എടുക്കാനും തീ കെടുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന്റെ യും ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടു. തീപിടുത്തത്തില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായ ഗ്രാമീണരെ സ്മൃതി ഇറാനി ആശ്വസിപ്പിക്കുകയും ചെയ്തു.

Exit mobile version