ഡല്‍ഹി – എറണാകുളം മംഗള എക്‌സ്പ്രസില്‍ വന്‍ തീപിടിത്തം.! അറുപതോളം യാത്രക്കാര്‍ രക്ഷപ്പെട്ടത് ടിടിആറിന്റെ മനസാന്നിധ്യം കൊണ്ട് മാത്രം

ഉഡുപ്പി: ഡല്‍ഹി – എറണാകുളം മംഗള എക്‌സ്പ്രസില്‍ വന്‍ തീപിടിത്തം. അറുപതോളം യാത്രക്കാര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായാണ് എന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി. കര്‍ണാടകയിലെ ബിജോറില്‍ വച്ച് പുലര്‍ച്ചെ ഒന്നരയ്ക്കാണ് തീപിടിത്തമുണ്ടായത്. കഴിഞ്ഞ ദിവസം നിസ്സാമുദീനില്‍ നിന്ന് പുറപ്പെട്ട മംഗള എക്‌സ്പ്രസിലാണ് യാത്രക്കാരെ ആശങ്കയിലാഴ്ത്തി തീപിടിത്തമുണ്ടായത്.

ട്രെയിന്‍ ഉഡുപ്പിക്ക് സമീപം ബിജോറില്‍ എത്തിയപ്പോള്‍ ബി ഫോര്‍ എസി കംപാര്‍ട്ട്‌മെന്റില്‍ നിന്ന് പുക ഉയര്‍ന്നു. ഉടന്‍ തന്നെ ടിടിആറും ലോക്കോ പൈലറ്റും നടത്തിയ ഇടപെടലാണ് ദുരന്തം ഒഴിവാക്കിയത്. ഉറക്കത്തിലായിരുന്ന അറുപതോളം യാത്രക്കാരെ വിളിച്ചുണര്‍ത്തി ട്രെയിനില്‍ നിന്നും പുറത്തിറക്കി. ഉടന്‍ തന്നെ കോച്ച് ആളിക്കത്തുകയായിരുന്നു. തുടര്‍ന്ന് ട്രെയിനിലെ ജീവനക്കാരും നാട്ടുകാരും ചേര്‍ന്നാണ് തീയണക്കുകയായിരുന്നു. തീപിടിത്തത്തില്‍ കോച്ച് പൂര്‍ണമായും കത്തിനശിച്ചു.

Exit mobile version