വനിത പ്രവര്‍ത്തകയ്ക്ക് നേരെ ലൈംഗികാതിക്രമം; ഉത്തരാഖണ്ഡ് ബിജെപി ജനറല്‍ സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്തു

പാര്‍ട്ടിയിലെ തന്നെ വനിത പ്രവര്‍ത്തകയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സഞ്ജയ്‌ക്കെതിരെയുള്ള നടപടി

ഉത്തരാഖണ്ഡ്: ലൈംഗീക അതിക്രമ പരാതിയുടെ അടിസ്ഥാനത്തില്‍ ഉത്തരാഖണ്ഡിലെ ബിജെപി ജനറല്‍ സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്തു. ഉത്തരാഖണ്ഡിലെ ബിജെപി ജനറല്‍ സെക്രട്ടറി സഞ്ജയ് കുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

പാര്‍ട്ടിയിലെ തന്നെ വനിത പ്രവര്‍ത്തകയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സഞ്ജയ്‌ക്കെതിരെയുള്ള നടപടി. ലൈംഗീകമായി അതിക്രമിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സഞ്ജയ് കുമാറിനെ സ്ഥാനത്തു നിന്നും മാറ്റിയിരിക്കുന്നത്.

Exit mobile version