‘പ്രധാനമന്ത്രിയുടെ കുര്‍ത്തയുടെ അളവ് മമത ബാനര്‍ജിക്ക് അറിയാം’.! പുലിവാല് പിടിച്ച് കോണ്‍ഗ്രസ് നേതാവ്

ന്യൂഡല്‍ഹി: പുലിവാല് പിടിച്ച് കോണ്‍ഗ്രസ് നേതാവ് രാജ് ബാബ്ബറ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുര്‍ത്തയുടെ അളവ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് അറിയാമെന്നായിരുന്നു രാജ് ബാബ്ബറയുടെ വിവാദ പ്രസ്താവന. ബോളിവുഡ് താരം അക്ഷയ് കുമാറുമായി നടത്തിയ അഭിമുഖത്തില്‍ മമതാ ബാനര്‍ജി തനിക്ക് കുര്‍ത്തകള്‍ അയയ്ക്കാറുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാജ് ബാബ്ബര്‍ വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയത്.

‘രണ്ട് ഉല്‍പ്പന്നങ്ങളാണ് പശ്ചിമ ബംഗാളില്‍ പ്രസിദ്ധമായിട്ടുള്ളത്. മധുര പലഹാരങ്ങളും കുര്‍ത്തയും. എന്നാല്‍ മമതാ ബാനര്‍ജി ഇതുവരെ ആര്‍ക്കും മധുര പലഹാരങ്ങളും കുര്‍ത്തയും അയച്ചിട്ടില്ല. സമ്മാനമായി അവ ഒരാള്‍ക്ക് മാത്രം നല്‍കാനാണ് അവര്‍ ആഗ്രഹിക്കുന്നത്. ഇപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാകും അവര്‍ക്ക് അദ്ദേഹത്തിന്റെ കുര്‍ത്തയുടെ അളവ് നേരത്തെ അറിയാം’ ബാബ്ബര്‍ പറഞ്ഞു.

എന്നാല്‍ കോണ്‍ഗ്രസ് നേതാവ് രാജ് ബാബ്ബറിന്റെ പ്രസ്താവന വിവാദമായതോടെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. മര്യാദയില്ലാതെയാണ് ബാബ്ബര്‍ സംസാരിച്ചതെന്നും അദ്ദേഹത്തിന് രാഷ്ട്രീയത്തില്‍ അനുഭവ സമ്പത്ത് ഇല്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു.

Exit mobile version