ഐഎന്‍എസ് വിക്രമാദിത്യയ്ക്ക് തീ പിടിച്ചു; ഒരു ഉദ്യോഗസ്ഥന് ദാരുണാന്ത്യം

ലഫ്റ്റനന്റ് കമാന്‍ഡര്‍ ഡിഎസ് ചൗഹാനാണ് മരിച്ചത്

കര്‍വാര്‍: ഇന്ത്യയുടെ വിമാനവാഹിനി കപ്പലായ ഐഎന്‍സ് വിക്രമാദിത്യയ്ക്ക് തീ പിടിച്ചു. തീ പിടുത്തത്തില്‍ ഒരു നേവല്‍ ഉദ്യോഗസ്ഥന് ദാരുണാന്ത്യം. കര്‍ണാടകയിലെ കര്‍വാറിലാണ് തീപിടുത്തം ഉണ്ടായത്. ലഫ്റ്റനന്റ് കമാന്‍ഡര്‍ ഡിഎസ് ചൗഹാനാണ് മരിച്ചത്. ഇന്ത്യയുടെ ഏക വിമാനവാഹിനി കപ്പലാണ് ഐഎന്‍എസ് വിക്രമാദിത്യ.

തീ അണയ്ക്കാനുള്ള ശ്രമത്തിനിടയില്‍ പുക ശ്വസിച്ച് അബോധാവസ്ഥയിലായ ഉദ്യോഗസ്ഥനെ ഉടന്‍ തന്നെ കര്‍വാറിലുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതേസമയം കപ്പലിലെ തീ നിയന്ത്രണ വിധേയമാക്കിയതായി അധികൃതര്‍ അറിയിച്ചു. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

Exit mobile version