തെരഞ്ഞെടുപ്പ് കഴിയും വരെ ‘പിഎം നരേന്ദ്ര മോഡി’ റിലീസ് ചെയ്യരുത്; റിലീസ് അനുവദിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി; പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജീവിത കഥ പറയുന്ന ‘പിഎം നരേന്ദ്ര മോഡി’ എന്ന ചിത്രത്തിന്റെ റിലീസ് ഉടന്‍ നടത്താന്‍ അനുവദിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ലോക്‌സഭ തെരഞ്ഞെടുപ്പ് കഴിയുന്ന മെയ് 19 വരെ റീലിസ് അനുവദിക്കാന്‍ ആകില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് സുപ്രീംകോടതി ശരി വച്ചു.

‘പിഎം നരേന്ദ്ര മോഡി’ എന്ന ചിത്രത്തിന്റെ റിലീസ് തെരഞ്ഞെടുപ്പ് അവസാനിക്കുന്നത് വരെ അനുവദിക്കരുത് എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

മാതൃകാ പെരുമാറ്റ ചട്ടം നിലനില്‍ക്കുന്ന കാലയളവില്‍ ചിത്രം റിലീസ് ചെയ്യുന്നത് ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയുടെ തെരെഞ്ഞെടുപ്പ് സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിക്കുമെന്നും അതിനാല്‍ റിലീസ് മെയ് 19 വരെ അനുവദിക്കരുതെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞത്. ഇതിന് എതിരെ നിര്‍മ്മാതാക്കള്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്.

Exit mobile version