മായാവതിയുടെ കാല്‍തൊട്ട് അനുഗ്രഹം വാങ്ങി അഖിലേഷ് യാദവിന്റെ ഭാര്യ

കുടുംബാംഗം എന്നാണ് ഡിംപിളിനെ മായാവതി വിശേഷിപ്പിച്ചത്

ലഖ്‌നൗ: എസ്പി-ബിഎസ്പി സഖ്യപ്രഖ്യാപനത്തിന് ശേഷം നേതാക്കള്‍ തമ്മില്‍ നല്ല സൗഹൃദത്തിലാണ്. ഇപ്പോഴിതാ ആ സൗഹൃദത്തിന്റെ നേര്‍ക്കാഴ്ചയായിരിക്കുകയാണ് കനൗജിലെ ഒരു തെരഞ്ഞെടുപ്പ് റാലി. കനൗജിലെ സ്ഥാനാര്‍ത്ഥിയായ അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിളിന്റെ പ്രചാരണത്തിനായി എത്തിയതായിരുന്നു മായവതി.

കുടുംബാംഗം എന്നാണ് ഡിംപിളിനെ മായാവതി വിശേഷിപ്പിച്ചത്. റാലിയ്ക്കിടെ മായവതിയുടെ കാലുതൊട്ട് വന്ദിച്ച് അനുഗ്രഹ വാങ്ങാനും ഡിംപിള്‍ മറന്നില്ല. അഖിലേഷ് കുടുംബത്തിലെ മുതിര്‍ന്നയാളായാണ്, തന്നെ കാണുന്നത്, സഖ്യമുണ്ടായതോടെ ഡിംപിളിനെയും താന്‍ കുടുംബാംഗമായി കാണാന്‍ തുടങ്ങിയെന്ന് മായാവതി പറഞ്ഞു. ശേഷം എല്ലാവരും ഡിംപിളിന് വാട്ട് ചെയ്യണമെന്നും, റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ ജയിപ്പിക്കണമെന്നും അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

Exit mobile version