‘വ്യക്തിപരമായ നേട്ടങ്ങള്‍ക്കായി രാഷ്ട്രീയം കളിക്കുന്നവര്‍ ഇന്ത്യ ഒരു മതേതര രാജ്യമാണെന്ന് മറക്കരുത്’ ; നമ്മള്‍ എല്ലാ മതങ്ങളെയും ബഹുമാനിക്കണമെന്ന് മായാവതി

വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് വേണ്ടി രാഷ്ട്രീയം കളിക്കുന്നവര്‍ രാജ്യത്തെ മതേതരത്വത്തെ നശിപ്പിക്കുകയാണെന്നും ആരോപിച്ചു.

ലഖ്‌നൗ: രാജ്യത്തെ ജനങ്ങള്‍ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്ന് ബിഎസ്പി അധ്യക്ഷ മായാവതി. ‘വ്യക്തിപരമായ നേട്ടങ്ങള്‍ക്കായി രാഷ്ട്രീയം കളിക്കുന്നവര്‍ ഇന്ത്യ ഒരു മതേതര രാജ്യമാണെന്ന് മറക്കരുത്. നമ്മള്‍ എല്ലാ മതങ്ങളെയും ബഹുമാനിക്കണം. രാജ്യത്ത് സമാധാനവും ഐക്യവും നിലനിര്‍ത്തണം’- ജനങ്ങള്‍ക്ക് പുതുവത്സര ആശംസകള്‍ നേര്‍ന്ന് കൊണ്ട് മായാവതി പറഞ്ഞു.

വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് വേണ്ടി രാഷ്ട്രീയം കളിക്കുന്നവര്‍ രാജ്യത്തെ മതേതരത്വത്തെ നശിപ്പിക്കുകയാണെന്നും ആരോപിച്ചു.

ഭിന്നിപ്പിന്റെ വര്‍ഷമായിരുന്നു 2019. ബിജെപി സര്‍ക്കാര്‍ ഇന്ത്യയുടെ ഭരണഘടനാ തത്വങ്ങളെ ദുര്‍ബലമാക്കിയ വര്‍ഷമായിരുന്നു കഴിഞ്ഞുപോയതെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.

Exit mobile version