ഞങ്ങള്‍ അധികാരത്തില്‍ വന്നാല്‍ കര്‍ഷകര്‍ക്ക് ജയിലില്‍ കിടക്കേണ്ടി വരില്ല; അന്ന് ജനങ്ങള്‍ പറഞ്ഞു ‘ അച്ഛാ ദിന്‍ ആയേഗാ’ ഇന്ന് ജനങ്ങള്‍ പറയുന്നു ‘ ചൗക്കീദാര്‍ ചോര്‍ ഹേ’ ; രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കഴിഞ്ഞ 5 വര്‍ഷമായി പ്രധാനമന്ത്രി നരേന്ദ്രമോഡി ജനങ്ങളെ കബളിപ്പിക്കുകയായിരുന്നെന്നും ജനങ്ങളോട് അനീതി കാണിച്ചെന്നും എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കി. രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ ആയിരുന്നു രാഹുലിന്റെ പ്രസ്താവന.

നോട്ട് നിരോധനവും ജിഎസ്ടിയുമെല്ലാം കൊണ്ട് വന്ന് പാവപ്പെട്ട ജനങ്ങളെ, തൊഴിലാളികളെ, ചെറുകിട വ്യാപാരികളെ എല്ലാം കഷ്ടത്തിലാക്കി. 5 വര്‍ഷം മുമ്പ് ഇവിടെ ഒരു മുദ്രാവാക്യം ഉണ്ടായിരുന്നു ‘ അച്ഛാ ദിന്‍ ആയേഗാ’ എന്നാല്‍ ഇന്ന് രാജ്യത്തെ ജനങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ഉപയോഗിക്കുന്ന വാക്യം ഇതാണ് ‘ ചൗകീദാര്‍ ചോര്‍ ഹേ’ എന്നും രാഹുല്‍ ഓര്‍മ്മിപ്പിച്ചു.

അതേസമയം തങ്ങളുടെ കോണ്‍ഗ്രസ് പാര്‍ട്ടി അധികാരത്തില്‍ വരുകയാണെങ്കില്‍ ജിഎസ്ടി ഇല്ലാതാക്കുമെന്നും ജനങ്ങളോട് നീതി പുലര്‍ത്തുമെന്നും 22 ലക്ഷം പേര്‍ക്ക് ജോലി ഉറപ്പാക്കുമെന്നും രാഹുല്‍ ഉറപ്പ് നല്‍കി. മാത്രമല്ല രാജ്യത്തെ കര്‍ഷകര്‍ക്ക് കടം എടുത്തതിന്റെ പേരില്‍ ജയിലില്‍ പോകേണ്ടി വരില്ല എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Exit mobile version