ഇന്ത്യന്‍ വനിതകള്‍ക്ക് ഇനി കരുത്ത് പകരാം..! ഇന്ത്യന്‍ മിലിറ്ററി പെണ്‍കരുത്ത് തേടുന്നു; ചരിത്രത്തിലേക്ക്

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവിധ മേഖലകളിലേക്ക് സ്ത്രീകളുടെ സേവനം എത്തിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇപ്പോള്‍ ഇതാ യുവതികള്‍ക്ക് ഒരു സുവര്‍ണ്ണാവസരം ഒരുങ്ങുകയാണ്. ഇന്ത്യന്‍ മിലിറ്ററി പോലീസിന്റെ ഭാഗമാകാം ഇനി സ്ത്രീകള്‍ക്കും. ഇന്ത്യന്‍ ആര്‍മിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരം ഒരുക്കി ചരിത്രം കുറിക്കുകയാണ് ഇന്ത്യ.

ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന പെണ്‍കരുത്തുകള്‍ക്ക് വ്യാഴാഴ്ച മുതല്‍ ഓണ്‍ലൈനായി റിക്രൂട്ട്‌മെന്റിലേക്ക് പേര് രജിസ്റ്റര്‍ ചെയ്യാം.

ഇന്ത്യന്‍ മിലിറ്ററി പോലീസിന്റെ 20 ശതമാനം സ്ത്രീകളെ ഉള്‍പ്പെടുത്തുമെന്ന് കഴിഞ്ഞ ജനുവരിയില്‍ സൂചനകള്‍ വന്നിരുന്നു. സൈന്യത്തില്‍ വനിതാ പ്രാതിനിധ്യം ഉയര്‍ത്തുക എന്നതാണ് ഈ ആശയത്തിന്റെ ലക്ഷ്യമെന്ന് പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രതികരിച്ചു.

Exit mobile version