‘ഹിന്ദിക്ക് തോറ്റ പ്രിയങ്ക എങ്ങനെ മോഡിയെ കുറ്റം പറയും,അതിനുള്ള വിദ്യാഭ്യാസ യോഗ്യത അവര്‍ക്കില്ല’; സുബ്രഹ്മണ്യന്‍ സ്വാമി

ജീസസ് ആന്റ് മേരി കോളേജില്‍ പഠിക്കുമ്പോള്‍ പ്രിയങ്ക ഹിന്ദിക്ക് തോറ്റ ആളാണെന്നും സ്വാമി ആരോപിച്ചു

ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. പ്രിയങ്കയുടെ വിദ്യാഭ്യാസ യോഗ്യത ചോദ്യം ചെയ്തായിരുന്നു സ്വാമിയുടെ വിമര്‍ശനം. മോഡിയെ കുറ്റം പറയാന്‍ പ്രിയങ്ക ഗാന്ധിക്ക് ഒരു അര്‍ഹതയുമില്ലെന്നും അതിനുള്ള വിദ്യാഭ്യാസ യോഗ്യത അവര്‍ക്കില്ലെന്നുമായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമിയുടെ വിമര്‍ശനം. ജീസസ് ആന്റ് മേരി കോളേജില്‍ പഠിക്കുമ്പോള്‍ പ്രിയങ്ക ഹിന്ദിക്ക് തോറ്റ ആളാണെന്നും സ്വാമി ആരോപിച്ചു. ഗാന്ധി കുടുംബം ഒന്നടങ്കം രാജ്യത്തെ തകര്‍ക്കുകയാണ് ചെയ്തതെന്നും സുബ്രഹ്മണ്യന്‍ സ്വാമി കുറ്റപ്പെടുത്തി.

Exit mobile version