ബിജെപി എംപി ഉദിത് രാജ് കോണ്‍ഗ്രസില്‍ ചേര്‍ന്നു

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചാല്‍ പാര്‍ട്ടി വിടുമെന്ന് ഉദിത് രാജ് നേരത്തെ പറഞ്ഞിരുന്നു

ന്യൂഡല്‍ഹി: ബിജെപി എംപി ഡോക്ടര്‍ ഉദിത് രാജ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. നോര്‍ത്ത് വെസ്റ്റ് ഡല്‍ഹി മണ്ഡലത്തിലെ എംപിയായ ഉദിത് രാജിന് ബിജെപി സീറ്റ് നിഷേധിച്ചിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍
സീറ്റ് നിഷേധിച്ചാല്‍ പാര്‍ട്ടി വിടുമെന്ന് ഉദിത് രാജ് നേരത്തെ പറഞ്ഞിരുന്നു. തന്റെ ട്വിറ്റര്‍ പേജിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

‘ഞാന്‍ ടിക്കറ്റിനായി കാത്തിരിക്കുകയാണ്, അത് നല്‍കിയില്ലെങ്കില്‍ പാര്‍ട്ടിയോട് ഗുഡ്ബൈ പറയും’, എന്നായിരുന്നു ഉദിത് രാജിന്റെ ട്വീറ്റ്. ഓള്‍ ഇന്ത്യ കോണ്‍ഫെഡറേഷന്‍ ഓഫ് എസ് സി/ എസ് ടി ഓര്‍ഗനൈസേഷന്‍സിന്റെ ദേശീയ അധ്യക്ഷന്‍ കൂടിയാണ് ഉദിത് രാജ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നധ്യത്തിലാണ് ഡോക്ടര്‍ ഉദിത് രാജ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

Exit mobile version