ഗൗരി ലങ്കേഷിന്റെ മരണത്തില്‍ അപവാദം പ്രചരിപ്പിച്ചെന്ന് ആരോപണം; സീതാറാം യെച്ചൂരിക്കെതിരെ അറസ്റ്റു വാറന്റ്

മുംബൈ: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെ മുംബൈ മെട്രോപൊളിറ്റന്‍ കോടതിയുടെ അറസ്റ്റു വാറന്റ്. വെടിയേറ്റ് കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ മരണത്തില്‍ അപവാദം പ്രചരിപ്പിച്ചു എന്ന ആരോപണമാണ് അറസ്റ്റ് വാറന്റിന് പിന്നിലെ കാരണം. ഇന്ത്യന്‍ ശിക്ഷാ നിയമം വകുപ്പ് 500 പ്രകാരമാണ് യെച്ചൂരിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഈ മാസം 30ന് കേസ് പരിഗണിക്കും.

2017 സെപ്തംബറിലുണ്ടായ ഗൗരി ലങ്കേഷ് വധത്തിനു പിന്നില്‍ ആര്‍എസ്എസ് ആണ് എന്ന പരാമര്‍ശത്തിലാണ് കോടതി നടപടിയുണ്ടായത്. യാതൊരു തെളിവുമില്ലാതെ ഉന്നയിച്ച ആരോപണത്തില്‍ തനിക്കും സംഘടനയ്ക്കും മാനഹാനി ഉണ്ടായെന്ന് പരാതിക്കാരന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകനും അഭിഭാഷകനുമായ ദ്രുതിമാന്‍ ജോഷിയാണ് കേസ് ഫയല്‍ ചെയ്തത്.

Exit mobile version