ഇന്നലെ വരെ മുടിയുടെ കാവല്‍ക്കാരന്‍,ഇന്നുമുതല്‍ രാജ്യത്തിന്റെ കാവല്‍ക്കാരന്‍; ജാവേദ് ഹബീബ് ബിജെപിയില്‍ ചേര്‍ന്നു

മോഡി തന്നെ അദ്ദേഹമൊരു ചായക്കച്ചവടക്കാരനായിരുന്നു എന്ന് അഭിമാനത്തോടെ പറയുമ്പോള്‍ സ്വയം ക്ഷുരകന്‍ എന്ന് വിശേഷിപ്പിക്കാന്‍ ഞാനെന്തിന് മടിക്കണമെന്ന്' അദ്ദേഹം ചോദിച്ചു

ന്യൂഡല്‍ഹി: പ്രശസ്ത ഹെയര്‍സ്‌റ്റൈലിസ്റ്റായ ജാവേദ് ഹബീബ് ബിജെപിയില്‍ ചേര്‍ന്നു. താന്‍ ഇന്നലെ വരെ മുടിയുടെ കാവല്‍ക്കാരന്‍ മാത്രമായിരുന്നുവെന്നും എന്നാല്‍ ഇന്നു മുതല്‍ രാജ്യത്തിന്റെയും കാവല്‍ക്കാരനാണെന്നും, അതില്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘ബിജെപിയില്‍ ചേരാനായതില്‍ അതിയായ സന്തോഷമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡി കഴിഞ്ഞ അഞ്ച് വര്‍ഷമായി നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ഞാന്‍ കാണുകയായിരുന്നു. അവരുടെ പശ്ചാത്തലമോര്‍ത്ത് ആരും വിലകുറച്ചു കാണേണ്ട ആവശ്യമില്ല. മോഡി തന്നെ അദ്ദേഹമൊരു ചായക്കച്ചവടക്കാരനായിരുന്നു എന്ന് അഭിമാനത്തോടെ പറയുമ്പോള്‍ സ്വയം ക്ഷുരകന്‍ എന്ന് വിശേഷിപ്പിക്കാന്‍ ഞാനെന്തിന് മടിക്കണമെന്ന്’ അദ്ദേഹം ചോദിച്ചു.

രാജ്യമെമ്പാടും 550ലേറെ സലൂണുകളാണ് ഹബീബിനുള്ളത്. ഇന്ത്യയില്‍ മാത്രമല്ല ലോകത്ത് തന്നെ മികച്ച ഹെയര്‍സ്‌റ്റൈലിസ്റ്റുകളില്‍ ഒരാളാണ് ഹബീബ്. ഇന്ത്യയ്ക്ക് പുറമെ വിദേശരാജ്യങ്ങളിലും ഹബീബിന് സലൂണുകളുണ്ട്.

Exit mobile version