‘രാഹുല്‍ ഗാന്ധിയല്ല, രാഹുല്‍ വിന്‍സിയാണ്’.! പരിഹാസവുമായി യോഗി ആദിത്യനാഥ്

കാണ്‍പൂര്‍: എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് രംഗത്ത്. രാഹുല്‍ ഗാന്ധി ബ്രിട്ടനിലും ഇറ്റലിയിലും അറിയപ്പെടുന്നത് രാഹുല്‍ വിന്‍സിയെന്ന്
അദ്ദേഹം പരിഹസിച്ചു.

രാഹുല്‍ ഗാന്ധി രാജ്യത്തെ പറ്റിക്കുകയായിരുന്നുവെന്ന് യോഗി ഖട്ടംപുരിലെ തെരഞ്ഞെടുപ്പ് റാലിയില്‍ ആരോപിച്ചു. രാഹുല്‍ ഗാന്ധിയുടെ പേര് യഥാര്‍ത്ഥമല്ല. ബ്രിട്ടനിലും ഇറ്റലിയിലും രാഹുല്‍ വിന്‍സിയെന്നാണ്. രാഹുലും പ്രിയങ്കയും ധൈര്യമുണ്ടെങ്കില്‍ അവരുടെ പേര് ജനങ്ങളോട് പറയണമെന്നും യോഗി വെല്ലുവിളിച്ചു.

അതേസമയം രാഹുല്‍ ഗാന്ധിയുടെ നാമനിര്‍ദേശ പത്രികയില്‍ അവ്യക്തത ഉണ്ടെന്ന് കാണിച്ച് അമേഠിയിലും വയനാട്ടിലും പരാതി ഉയര്‍ന്നിരുന്നു. അദ്ദേഹത്തിന് 2 രാജ്യത്തെ പൗരത്വമുണ്ടെന്നും 2 പാസ്‌പോര്‍ട്ട് ഉണ്ടെന്നുമാണ് ആരോപണം. തുടര്‍ന്ന് അമേഠിയില്‍ രാഹുലിന്റെ നാമനിര്‍ദേശ പത്രിക ഇന്ന് സൂക്ഷ്മ പരിശോധന നടത്തും. വയനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.

Exit mobile version