വാരണാസിയില്‍ ഭയന്നു, മോഡി ഡല്‍ഹിയിലും മത്സരിക്കും.? ആകാംഷ ബാക്കിയാക്കി സ്ഥാനാര്‍ത്ഥി പട്ടിക

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡി ഡല്‍ഹിയിലും ജനവിധി തേടുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ വാരണാസിയില്‍ അദ്ദേഹം മത്സരിക്കുന്നു എന്ന വാര്‍ത്തകള്‍ മാത്രമായിരുന്നു വന്നിരുന്നത്. ഇന്നലെ ഡല്‍ഹിയില്‍ ബിജെപി സ്ഥനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചപ്പോഴായിരുന്നു മോഡിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് വിവരങ്ങള്‍ പുറത്ത് വിട്ടത്.

വാരണാസി സ്വന്തം മണ്ഡലമാണെങ്കിലും കഴിഞ്ഞ ദിവങ്ങളിലായി മോഡിക്ക് എതിരെ പ്രിയങ്കഗാന്ധിയും വാരണാസിയില്‍ മത്സരിക്കും എന്നുള്ള സൂചനകളും ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് ഡല്‍ഹി എന്ന സുരക്ഷിത മണ്ഡലം ബിജെപി തെരഞ്ഞെടുത്തത്. കഴിഞ്ഞ ദിവസം വയനാട്ടില്‍ എത്തിയപ്പോഴും വാരണാസിയിലെ തന്റെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് പ്രിയങ്ക വ്യക്തമാക്കിയതാണ്. പാര്‍ട്ടി പറഞ്ഞാല്‍ താന്‍ മത്സരിക്കും എന്നായിരുന്നു പ്രിയങ്ക പറഞ്ഞത്. തുടര്‍ന്നായിരുന്നു ബിജെപിക്കകത്ത് ഭയം കടന്നതും. എന്നാല്‍ ഡല്‍ഹി സുരക്ഷിത മേഖലയാണെന്നാണ് ബിജെപി പറയുന്നത്. മാത്രമല്ല ഡല്‍ഹിയില്‍ മോഡ് നിന്നാല്‍ മുഴുവന്‍ വോട്ടുകളും തൂത്തുവാരാന്‍ കഴിയുമെന്നും ബിജെപി ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.

മാത്രമല്ല രാജ്യ തലസ്ഥാനമാണ് ഡല്‍ഹി എന്നതിനാല്‍ അധികാരം കിട്ടിയാല്‍ തീര്‍ച്ചയായും ഇന്ത്യ ഭരിക്കാനാകും എന്ന വിശ്വാസവും ബിജെപിക്കുണ്ട്. അതേസമയം എഎപി- കോണ്‍ഗ്രസ് സഖ്യം പൊളിഞ്ഞതും ബിജെപിക്ക് ഗുണം ചെയ്യും. എന്നാല്‍ ഭിന്നത മറന്ന് എഎപി- കോണ്‍ഗ്രസ് സഖ്യം മോഡിക്കെതിരെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചാല്‍ ഡല്‍ഹിയില്‍ തീപാറും പോരാട്ടം നടക്കും.

ഡല്‍ഹിയിലെ ചാന്ദ്‌നി ചൗക്കില്‍ കേന്ദ്രമന്ത്രി ഡോ. ഹര്‍ഷ്‌വര്‍ധന്‍, നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരി, വെസ്റ്റ് ഡല്‍ഹിയില്‍ പര്‍വേഷ് സാഹിബ് സിങ് വര്‍മ, സൗത്ത് ഡല്‍ഹിയില്‍ രമേശ് ബിധുഡി എന്നിവരെയാണു ബിജെപി സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ചത്. നാലുപേരും ഇതേ സീറ്റുകളിലെ ബിജെപിയുടെ സിറ്റിങ് എംപിമാരാണ്.

Exit mobile version