രാഹുല്‍ ഗാന്ധിയുടെ നാമനിര്‍ദേശ പത്രികയിലെ അവ്യക്തത; സൂക്ഷ്മ പരിശോധന ഇന്ന്

വിശദീകരണം നല്‍കാന്‍ സമയം വേണമെന്ന് രാഹുലിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടതിന് തുടര്‍ന്നാണിത്.

അമേഠി: അമേഠിയില്‍ രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയിലെ അവ്യക്തതയെ തുടര്‍ന്ന് ഇന്ന് സൂക്ഷ്മ പരിശോധന നടത്തും. രാഹുലിനെതിരെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി, ബ്രിട്ടീഷ് പൗരത്വ ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്നാണ് സൂക്ഷ്മ പരിശോധനയ്ക്കായി മാറ്റിവെച്ചത്.

വിശദീകരണം നല്‍കാന്‍ സമയം വേണമെന്ന് രാഹുലിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടതിന് തുടര്‍ന്നാണിത്. ബ്രിട്ടനില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനിയുടെ രേഖകളില്‍ രാഹുല്‍ ബ്രിട്ടിഷ് പൗരനെന്ന് എഴുതിയിയിരിക്കുന്നുവെന്നാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ വാദം.

വിദ്യാഭ്യാസ യോഗ്യതാ രേഖകളിലും പൊരുത്തക്കേടുണ്ടെന്ന എതിര്‍പ്പും ഉന്നയിച്ചിട്ടുണ്ട്. വിഷയം ബിജെപിയും ഏറ്റെടുത്തിട്ടുണ്ട്. അതേസമയം രാഹുല്‍ ഗാന്ധി ഇന്ന് അമേഠിയിലും റായ്ബറേലിയിലും തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ പങ്കെടുക്കും.

Exit mobile version