പിണറായി വിജയന്‍ മികച്ച മുഖ്യമന്ത്രി; കേരളത്തില്‍ എല്‍ഡിഎഫിന് ഒപ്പം നില്‍ക്കും; അരവിന്ദ് കെജരിവാള്‍

ന്യൂഡല്‍ഹി: കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ നല്ല ഭരണാധികാരി ആണെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പറഞ്ഞു. മതനിരപേക്ഷത പുലര്‍ത്താന്‍ ഇടതുപക്ഷം ജയിക്കണം എന്നും അദ്ദേഹം പറഞ്ഞു മാത്രമല്ല കേരളത്തില്‍ മഹാ പ്രളയം ഉണ്ടായപ്പോള്‍ പിണറായി വിജയന്‍ നേരിട്ടത് വളരെ മികച്ച രീതിയിലാണെന്നും കെജരിവാള്‍ പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി എല്‍ഡിഎഫിനെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതേസമയം നേരത്തെ യുഡിഎഫിനു പിന്തുണ അറിയിച്ച പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സിആര്‍ നീലകണ്ഠനെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. മാത്രമല്ല ശനിയാഴ്ച ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയില്‍ കേരളത്തില്‍ എല്‍ഡിഎഫിനു പിന്തുണ നല്‍കാനും എഎപി ദേശീയ നേതൃത്വം തീരുമാനിച്ചു.

Exit mobile version