രക്ഷപ്പെട്ട പ്രതിയുടെ പിന്നാലെ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് പോലീസ് ഉദ്യോഗസ്ഥന്‍ ചാടി; പരിക്ക് പറ്റിയിട്ടും പ്രതിയെ മുറുക്കി പിടിച്ച് മറ്റു ഉദ്യോഗസ്ഥര്‍ക്ക് കൈമാറി; ബിഗ് സല്യൂട്ട്

ന്യൂഡല്‍ഹി: പ്രതിയുടെ പിന്നാലെ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് ചാടിയ പോലീസ് ഉദ്യോഗസ്ഥന് പരിക്ക്. പോലീസിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച് ഓടിയതായിരുന്നു പ്രതി. ഗുരുഗ്രാമത്തില്‍ പുലര്‍ച്ചെ അഞ്ച് മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. പോലീസ് ഉദ്യോഗസ്ഥന്റെ കാലിനാണ് പരിക്ക്.

മോഷണ ശ്രമത്തിന് അറസ്റ്റിലായ പ്രതി ടോയ്ലറ്റില്‍ പോണമെന്ന് ആവശ്യപ്പെട്ടാണ് രണ്ടാം നിലയില്‍ എത്തിയത്. എന്നാല്‍ രണ്ടാം നിലയില്‍ എത്തിയപ്പോള്‍ പ്രതി പോലീസുകാരനെ തളളിയിട്ട ശേഷം കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടുകയായിരുന്നു.

പ്രതിയ്ക്കു പുറകെ ചാടിയ പോലീസുകാരന്‍ പ്രതിയെ പിടികൂടി മറ്റ് ഉദ്യോഗസ്ഥര്‍ എത്തുന്നതുവരെ രക്ഷപ്പെടാന്‍ അനുവദിക്കാതെ പിടിച്ചുവെച്ചു. തുടര്‍ന്ന് മറ്റ് പോലീസ് ഉദ്യോഗസ്ഥരെത്തി പ്രതിയെ കസ്റ്റഡിയില്‍ എടുത്തു.

Exit mobile version