നോട്ടുകള്‍ മാറ്റിനല്‍കുന്ന വിഡിയോയിലെ വ്യക്തി ആര്? വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

ദൃശ്യങ്ങളില്‍ കാണുന്ന വ്യക്തിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ച കബില്‍ സിബല്‍ അഹമ്മദാബാദില്‍ നടന്ന ഈ സംഭവത്തില്‍ ബിജെപിക്കു പങ്കുണ്ടെന്നും വിഡിയോയിലുള്ളത് ബിജെപിയുമായി ബന്ധമുള്ളയാളാണെന്നും ആരോപിച്ചു.

അഹമ്മദാബാദ്: നോട്ടുനിരോധനത്തിന് ശേഷം പഴയ നോട്ടുകള്‍ മാറ്റിനല്‍കുന്ന വീഡിയോ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച് ബിജെപിക്കെതിരെ കടുത്ത ആരോപണങ്ങളുമായി കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ രംഗത്ത്.

ദൃശ്യങ്ങളില്‍ കാണുന്ന വ്യക്തിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ച കബില്‍ സിബല്‍, അഹമ്മദാബാദില്‍ നടന്ന ഈ സംഭവത്തില്‍ ബിജെപിക്കു പങ്കുണ്ടെന്നും വിഡിയോയിലുള്ളത് ബിജെപിയുമായി ബന്ധമുള്ളയാളാണെന്നും ആരോപിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വിഡിയോ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ഗുജറാത്ത് സര്‍ക്കാര്‍ ഇതേ കുറിച്ച് അന്വേഷിക്കാന്‍ തയ്യാറല്ലെന്നും കോടിക്കണക്കിനു രൂപയുടെ കള്ളപ്പണമാണു കമ്മിഷന്‍ വാങ്ങി മാറ്റി നല്‍കിയത്. രാഷ്ട്രീയക്കാരും ബാങ്ക് ജീവനക്കാരും ഇടനിലക്കാരും ഉള്‍പ്പെട്ട റാക്കറ്റാണ് ഇതിനു പിന്നിലെന്നും സിബല്‍ ആരോപിച്ചു.

Exit mobile version