ആഭ്യന്തരകലാപം: ട്രിപ്പോളിയിലുള്ള ഇന്ത്യാക്കാര്‍ ഉടന്‍ മടങ്ങണമെന്ന് സുഷമാ സ്വരാജ്

ന്യൂഡല്‍ഹി: ആഭ്യന്തര കലഹം രൂക്ഷമായ ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍ നിന്ന് ഇന്ത്യക്കാര്‍ ഉടന്‍ മടങ്ങണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. തിനെ തുടര്‍ന്നാണ് വിദേശകാര്യ മന്ത്രിയുടെ നിര്‍ദ്ദേശം. നിങ്ങളുടെ ബന്ധുക്കളോടും സുഹൃത്തുക്കളോടും ഉടന്‍ ട്രിപ്പോളി വിടാന്‍ ആവശ്യപ്പെടുക. അവരെ പിന്നീട് ഒഴിപ്പിക്കാന്‍ ഞങ്ങള്‍ക്കാവില്ലെന്നും സുഷമാ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു.

ലിബിയയുടെ തലസ്ഥാന നഗരമായ ട്രിപ്പോളിയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ വിമത ഗ്രൂപ്പുകള്‍ കഴിഞ്ഞ രണ്ട് ആഴ്ചയായി ശ്രമിക്കുന്നത് വ്യാപക സംഘര്‍ഷത്തില്‍ കലാശിച്ചിരിക്കുകയാണ്.

500 ഓളം ഇന്ത്യക്കാര്‍ ട്രിപ്പോളിയില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ സംഘര്‍ഷഭരിതമായ അന്തരീക്ഷത്തിലേക്ക് അതിവേഗം നീങ്ങുകയാണ് ട്രിപ്പോളിയെന്നും നിലവില്‍ വിമാന സര്‍വീസുകള്‍ നടത്തുന്നുണ്ടെന്നും സുഷമാ സ്വരാജ് അറിയിച്ചു.

Exit mobile version