‘പിഎം നരേന്ദ്ര മോഡി’ എന്ന ചിത്രം തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണോ?; ചിത്രം കണ്ട് തീരുമാനമെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജീവ ചരിത്രം പറയുന്ന ‘പിഎം നരേന്ദ്ര മോഡി ‘ എന്ന ചിത്രം, മാതൃക പെരുമാറ്റ ചട്ട ലംഘനത്തിന്റെ പരിധിയില്‍ വരുമോ എന്ന കാര്യത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം നല്‍കി സുപ്രീംകോടതി. തെരഞ്ഞെടുപ്പ് കമ്മീഷനോടാണ് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പ്രദര്‍ശനാനുമതി നിഷേധിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിക്കെതിരെ അണിയറ പ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍.

ചിത്രം കണ്ട ശേഷം വെള്ളി ആഴ്ചക്ക് അകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചിന്റെതാണ് നിര്‍ദേശം. മുദ്ര വച്ച കവറില്‍ ആണ് റിപ്പോര്‍ട്ട് കൈമാറേണ്ടത്.

തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി പ്രത്യേക സ്‌ക്രീനിംഗ് നടത്താന്‍ നിര്‍മ്മാതാക്കളോട് കോടതി നിര്‍ദേശിച്ചു. നേരത്തെ ചിത്രത്തിന്റെ റിലീസ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് കഴിയും വരെ ചിത്രം റിലീസ് ചെയ്യുന്നതാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞത്.

Exit mobile version