പനാജി: അന്തരിച്ച ഗോവ മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിനെതിരെ ഗുരുതര ആരോപണങ്ങളുമായി കത്തോലിക്കാ വൈദികന്‍. ദൈവത്തിന് അദ്ദേഹത്തോട് അത്രയേറെ ദേഷ്യമുണ്ടായിരുന്നതുകൊണ്ടാണ് പരീക്കറിന് കാന്‍സര്‍ വന്നതെന്നാണ് വൈദികന്‍ ഫാദര്‍ കൊന്‍സൈകാ ദ സില്‍വയുടെ പ്രസ്താവന.
ഗോവയിലെ വാസ്‌കോ ഡ ഗാമ തീരത്ത് ഖനനത്തിനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ സഭ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. ജനങ്ങള്‍ നിരവധി തവണ സമരം ചെയ്കിട്ടും പരീക്കര്‍ അത് ചെവിക്കൊള്ളാന്‍ തയ്യാറായില്ല. അതിനാലാണ് അദ്ദേഹത്തിന് പാന്‍ക്രിയാസില്‍ കാന്‍സര്‍ വന്നതെന്നാണ് വൈദികന്റെ പ്രസ്താവന.
ഫാദര്‍ കൊന്‍സൈകാ ദ സില്‍വയുടെ തീയ്യതി രേഖപ്പെടുത്തിയിട്ടില്ലാത്ത വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യപകമായി പ്രചരിക്കുന്നുണ്ട്. അതേസമയം, ഈ പ്രസ്താവനയ്‌ക്കെതിരെ ബിജെപി തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു. സാമുദായികമായി വെറുപ്പും ദേഷ്യവും സമൂഹത്തില്‍ പടര്‍ത്താനാണ് വൈദികന്റെ നീക്കമെന്നാണ് ബിജെപി പരാതിയില്‍ പറയുന്നത്.