ജമ്മു കാശ്മീരില്‍ വീണ്ടും പുല്‍വാമ മോഡല്‍ ആക്രമണത്തിന് ഭീകരര്‍ ലക്ഷ്യം വെയ്ക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

മോട്ടോര്‍ ബൈക്ക് ഉപയോഗിച്ച് ജമ്മുകാശ്മീര്‍ ദേശീയ പാതയില്‍ ആക്രമണം നടത്താനാണ് ഭീകരരുടെ ലക്ഷ്യം. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജമ്മു കാശ്മീരില്‍ അതീവ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ശ്രീനഗര്‍: രാജ്യത്തെ നടുക്കിയ പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം വീണ്ടും ജമ്മുകാശ്മീരില്‍ പുല്‍വാമ മോഡല്‍ ആക്രമണത്തിന് ഭീകരര്‍ ലക്ഷ്യം വെക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. സീ ന്യൂസ് ആണ് വിവരം പുറത്തുവിട്ടത്.

മോട്ടോര്‍ ബൈക്ക് ഉപയോഗിച്ച് ജമ്മുകാശ്മീര്‍ ദേശീയ പാതയില്‍ ആക്രമണം നടത്താനാണ് ഭീകരരുടെ ലക്ഷ്യം. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജമ്മു കാശ്മീരില്‍ അതീവ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ ഫെബ്രുവരി 14ന് പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്‍മാരാണ് കൊല്ലപ്പെട്ടത്. ജെയ്‌ഷെ ഇ മുഹമ്മദ് സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു.

Exit mobile version