വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹം കഴിച്ചു; ഭര്‍ത്താവിനെ തോളിലേറ്റി നടക്കാന്‍ യുവതിയ്ക്ക് ശിക്ഷ, നടക്കാനാകാതെ നില്‍ക്കുമ്പോള്‍ അസഭ്യം പറച്ചിലും പരിഹാസവും; എന്തൊരു നാട്

ഭോപ്പാല്‍: അന്യ ജാതിക്കാരനെ കല്യാണം കഴിച്ചതിന്റെ പേരില്‍ പെണ്‍കുട്ടിക്ക് അധി കഠിനമായ ശിക്ഷ നല്‍കി നാട്ടുകാര്‍. വീട്ടുകാര്‍ അറിയാതെ ആയിരുന്നു പെണ്‍കുട്ടി യുവാവിനെ വിവാഹം കഴിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ തോളില്‍ വരനെ ഏറ്റി നടത്തിച്ചു. അതും പൊരിവെയിലത്ത് ചെരിപ്പ് ഊരിവാങ്ങിച്ച്.

നൂറ്റാണ്ടുകള്‍ ഏറെ കഴിഞ്ഞിട്ടും ഇന്നും പുരോഗമനമില്ലാത്ത മധ്യപ്രദേശിലെ ജബുവാ ജില്ലിയിലെ ദേവിഗര്‍ ഗ്രാമത്തിലാണ് സംഭവം. പെണ്‍കുട്ടിക്ക് ചുറ്റും നാട്ടുകാര്‍ കൂടി നില്‍ക്കുകയും നടക്ക് എന്ന് പറഞ്ഞ് ആക്രോശിക്കുക്കയും പരിഹസിച്ച് ചിരിക്കുകയും ചെയ്തു.

ഭര്‍ത്താവിനെ തോളിലെടുത്ത് മുന്നോട്ട് നടക്കാനാവാതെ യുവതി ബുദ്ധിമുട്ടുമ്പോള്‍ അവള്‍ക്ക് നേരെ അസഭ്യം പറഞ്ഞും ആക്രോശിച്ചും ആള്‍ക്കൂട്ടം ഒപ്പം നടക്കുന്നതും വീഡിയോയില്‍ കാണാം.

ഭര്‍ത്താവിനേയും തോളിലേറ്റി വേച്ച് നടക്കുന്ന യുവതി വീഴാന്‍ പോകുമ്പോള്‍ പോലും ആരും സഹായത്തിനെത്തുകയോ ശിക്ഷ മതിയെന്ന് പറയുകയോ ചെയ്യുന്നില്ല.

Exit mobile version