വിദേശ വനിത ഇന്ത്യയിലേയ്ക്ക് എത്തിയത് 14 വളര്‍ത്തു മൃഗങ്ങള്‍ക്കൊപ്പം! മുറി നല്‍കാതെ ഹോട്ടല്‍ അധികൃതര്‍, തിരികെ പോവില്ലെന്ന് യുവതിയും! പരിഹാരം കണ്ടത് ഇങ്ങനെ

ആറു പൂച്ച, ഏഴ് നായ, ഒരു ആട് തുടങ്ങിയവയ്‌ക്കൊപ്പമാണ് യുവതി ഇന്ത്യയിലേയ്ക്ക് എത്തിയത്.

ഗാന്ധിനഗര്‍: വളര്‍ത്തു മൃഗങ്ങളോട് ഏറെ പ്രിയമുള്ളവരാണ് നാം. ചിലര്‍ യാത്രകള്‍ക്കിടയില്‍ ഇഷ്ട മൃഗങ്ങളായ നായ പൂച്ച എന്നിവയെ കൂട്ടാറുമുണ്ട്. എന്നാല്‍ ഇപ്പോള്‍ മൃഗസ്‌നേഹത്തിന്റെ മറ്റൊരു വശമാണ് വാര്‍ത്തയില്‍ ഇടംപിടിക്കുന്നത്. മൃഗങ്ങളെ ഏറെ ഇഷ്ടപ്പെടുന്ന വിദേശ വനിത ഇന്ത്യയിലേയ്ക്ക് യാത്ര തിരിച്ചു. തനിച്ചല്ല, ജീവന്റെ ജീവനായ 14 വളര്‍ത്തു മൃഗങ്ങള്‍ക്കൊപ്പം.

ആറു പൂച്ച, ഏഴ് നായ, ഒരു ആട് തുടങ്ങിയവയ്‌ക്കൊപ്പമാണ് യുവതി ഇന്ത്യയിലേയ്ക്ക് എത്തിയത്. ഒരാഴ്ച മുന്‍പ് ഗുജറാത്തിലെ ഒരു ഹോട്ടലില്‍ യുവതി റൂം ബുക്ക് ചെയ്തിരുന്നു. എന്നാല്‍ മൃഗങ്ങളെ കയറ്റില്ലെന്ന് ഹോട്ടല്‍ അധികൃതര്‍ തുറന്ന് പറയുകയായിരുന്നു. ഉടനെ യുവതി പോലീസിനെ വിളിക്കുകയും ചെയ്തു. മടങ്ങി പോകില്ലെന്ന നിലപാടും യുവതിയും കൈക്കൊള്ളുകയായിരുന്നു. മൂന്ന് ദിവസത്തേക്കാണ് യുവതി റൂം ബുക്ക് ചെയ്തത്.

ഏപ്രില്‍ 9നാണ് യുവതി 14 വളര്‍ത്തു മൃഗങ്ങളെയും കൂട്ടി ഇന്ത്യയില്‍ എത്തിയത്. മൃഗങ്ങളെ ഹോട്ടലില്‍ കയറ്റില്ലെന്നും അവരോട് മടങ്ങി പോകുവാനും തങ്ങള്‍ ആവശ്യപ്പെട്ടു, എന്നാല്‍ ബുക്ക് ചെയ്തത് പടി ഏപ്രില്‍ 11 ന് തന്നെ പോകുകയൊള്ളൂവെന്ന് പറഞ്ഞ ശേഷം യുവതി പോലീസിനെ വിളിക്കുകയായിരുന്നുവെന്ന് ഹോട്ടല്‍ മാനേജര്‍ പറയുന്നു.

എല്ലാ തര്‍ക്കങ്ങള്‍ക്കൊടുവില്‍ യുവതിയ്ക്ക് അവിടെ തന്നെ താമസിക്കാന്‍ സൗകര്യവും ഒരുക്കി, എന്നാല്‍ ഈ മൃഗങ്ങളുടെ ശല്യം സഹിക്കാന്‍ ആകുന്നില്ലെന്ന് ഹോട്ടല്‍ ഉടമയ്ക്ക് മറ്റ് സഹവാസികള്‍ പരാതി നല്‍കി. ശല്യം സഹിക്ക വയ്യാതെ സഞ്ചാരികളില്‍ ചിലര്‍ റൂം വരെ ഒഴിഞ്ഞു പോയതായും റിപ്പോര്‍ട്ടുകളുണ്ട്.

Exit mobile version