കഠിന തടവും ദുരിതപൂര്‍ണമായ ജീവിതവും; പാകിസ്താന്‍ തടവിലായിരുന്ന ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ഒടുവില്‍ മോചനം

അഹമ്മദാബാദ്: പാകിസ്താന്‍ തടവിലായിരുന്ന 100 മത്സ്യത്തൊഴിലാളികള്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തി. സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ചായിരുന്നു മത്സ്യത്തൊഴിലാളികളെ പാകിസ്താന്‍ തടവിലാക്കിയത്. ഗുജറാത്ത് നിവാസികളായ ആളുകളാണ് കഴിഞ്ഞ ദിവസം അമൃത്സറില്‍ എത്തിയത്. തുടര്‍ന്ന് ഇവര്‍ ട്രെയിന്‍ മാര്‍ഗം വഡോദരയില്‍ എത്തി.

അതേസമയം പാകിസ്താന്‍ തടവിലായിരുന്നപ്പോള്‍ തങ്ങള്‍ക്ക് ജീവിതം ദുരിതപൂര്‍ണമായിരുന്നുവെന്ന് തിരിച്ചെത്തിയ മത്സ്യത്തൊഴിലാളി ബാബു പറഞ്ഞു. ഒരു ഇടുങ്ങിയ മുറിയിലാണ് പാര്‍പ്പിച്ചിരുന്നതെന്നും ഇന്ത്യ-പാക് സംഘര്‍ഷങ്ങള്‍ക്കിടയില്‍ വലിയ പീഡനങ്ങള്‍ ഉണ്ടായതായും ബാബു വ്യക്തമാക്കി. ഈ സമയത്ത് തങ്ങളെ മുറിയില്‍ അനങ്ങാന്‍ സമ്മതിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version