വോട്ടുരേഖപ്പെടുത്തി ലോകത്തിലെ ഏറ്റവും ‘ചെറിയ’ സമ്മതിദായക

നാഗ്പൂര്‍; വോട്ടുരേഖപ്പെടുത്തി ലോകത്തിലെ ഏറ്റവും ‘ചെറിയ’ സമ്മതിദായക. ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ സമ്മതിദായകയായ ജ്യോതി ആംഗേയാണ് തന്റെ വോട്ട് രേഖപ്പെടുത്തിയത്. ‘ആദ്യം വോട്ട്, ശേഷം ബാക്കി കാര്യങ്ങള്‍’ നാഗ്പൂരില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം ജ്യോതി ഫേസ്ബുക്കില്‍ കുറിച്ചു.

തിരിച്ചറിയല്‍ കാര്‍ഡും മഷി പുരണ്ട വിരലും ഉയര്‍ത്തിക്കാട്ടുന്ന ചിത്രം സഹിതമാണ് ജ്യോതിയുടെ ഫേസ്ബുക്ക് കുറിപ്പ്.

ഇരുപത്തിയഞ്ച് വയസ്സുള്ള ജ്യോതിക്ക് 68.8 സെന്റീ.മീറ്ററാണ് ഉയരം. 2011 ലാണ് ലോകത്തിലെ ഏറ്റവും വലിപ്പം കുറഞ്ഞ വ്യക്തിയെന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഇന്ത്യക്കാരിയായ ജ്യോതി സ്വന്തമാക്കിയത്.

Exit mobile version