തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ‘നാഗിന്‍’ നൃത്തവുമായി കോണ്‍ഗ്രസ് മന്ത്രി; വൈറലായി വീഡിയോ

'നാഗിന്‍' എന്ന ഹിന്ദി സീരിയലിലെ ഗാനത്തിനാണ് മന്ത്രിയും കൂട്ടരും ചുവടുവെച്ചത്

ബംഗളൂരു: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഓരോ പാര്‍ട്ടിക്കാര്‍ക്കും പല മാര്‍ഗങ്ങളാണ് സ്വീകരിക്കുന്നത്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത് കര്‍ണാടകയിലെ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി എംടിബി നാഗരാജാണ്. ഹോസ്‌കോട്ടെയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോഴാണ് കോണ്‍ഗ്രസ് മന്ത്രിയുടെ ‘നാഗിന്‍ നൃത്തം’. സംഭവം ഏതായാലും സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും മുന്‍ കേന്ദ്ര മന്ത്രിയുമായ വീരപ്പ മൊയ്‌ലിക്ക് വോട്ട് അഭ്യര്‍ത്ഥിച്ചാണ് നാഗരാജ് എത്തിയത്. ഇതിനിടയിലാണ് പ്രവര്‍ത്തകര്‍ക്കൊപ്പം മന്ത്രിയുടെ ഡാന്‍സ്. ‘നാഗിന്‍’ എന്ന ഹിന്ദി സീരിയലിലെ ഗാനത്തിനാണ് മന്ത്രിയും കൂട്ടരും ചുവടുവെച്ചത്.

തെരഞ്ഞെടുപ്പ് പ്രചാരണ സംഘത്തിനൊപ്പം ഒരു മ്യൂസിക് ബാന്‍ഡ് സംഘവുമുണ്ടായിരുന്നു. പ്രചാരണത്തിനിടെ മ്യൂസിക്ക് ബാന്‍ഡ് നാഗനൃത്തം ആടുന്നതിന്റെ രാഗം വായിച്ചു. ഇതോടെയാണ് 67 വയസുള്ള മന്ത്രി നടുറോഡില്‍ നാഗനൃത്തം ചെയ്തത്. മന്ത്രിക്കൊപ്പം പ്രവര്‍ത്തകരും ചേര്‍ന്നതോടെ നാഗനൃത്തം ഉഷാറായി. എന്തായാലും സംഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

Exit mobile version