ആക്രമണം ഭീരുത്വമാണ്, എംഎല്‍എയെ കൊലപ്പെടുത്തിയതു കൊണ്ടൊന്നും മാവോയിസ്റ്റുകള്‍ക്കെതിരായ പോരാട്ടത്തില്‍ നിന്ന് പിന്തിരിപ്പിക്കാനാകില്ല; അമിത്ഷാ

ലോക്‌സഭാ തെരഞ്ഞടുപ്പിന്റെ ഭാഗമായി ആദ്യഘട്ട വോട്ടെടുപ്പ് നടക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് വന്‍ മാവോയിസ്റ്റ് ആക്രമണം ഉണ്ടായത്

ന്യൂഡല്‍ഹി: ദന്തേവാഡയില്‍ ഉണ്ടായ വന്‍ മാവോയിസ്റ്റ് സ്‌ഫോടനത്തില്‍ ബിജെപി എംഎല്‍എ കൊല്ലപ്പെട്ടതിനെ അനുശോചിച്ച് ബിജെപി അധ്യക്ഷന്‍ അമിത്ഷാ. ലോക്‌സഭാ തെരഞ്ഞടുപ്പിന്റെ ഭാഗമായി ആദ്യഘട്ട വോട്ടെടുപ്പ് നടക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് വന്‍ മാവോയിസ്റ്റ് ആക്രമണം ഉണ്ടായത്.

ചൊവ്വാഴ്ച ഉണ്ടായ ആക്രമണത്തില്‍ ബിജെപി എംഎല്‍എ ഭീമ മണ്ഡാവിയും അഞ്ച് പോലീസുകാരുമാണ് കൊല്ലപ്പെട്ടത്. ആക്രമണം ഭീരുത്വമാണെന്ന് പറഞ്ഞ അമിത്ഷാ പാര്‍ട്ടി എംഎല്‍എയെ കൊലപ്പെടുത്തിയതു കൊണ്ടൊന്നും പാര്‍ട്ടിയെ മാവോയിസ്റ്റുകള്‍ക്കെതിരായ പോരാട്ടത്തില്‍ നിന്ന് പിന്തിരിപ്പിക്കാനാകില്ലെന്ന് വ്യക്തമാക്കി.

കൊല്ലപ്പെട്ട എംഎല്‍എയുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. തെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രചാരണത്തിനായി പോയ വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണമുണ്ടായത്. അത്യാധുനിക സ്‌ഫോടക വസ്തുകള്‍ കൊണ്ടാണ് ആക്രമണം നടത്തിത്തിയതെന്നാണ് പ്രാഥമിക വിവരം.

Exit mobile version