മുസ്‌ലിം അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണം; ക്യാമ്പയിന് ആഹ്വാനം ചെയ്ത് ബിജെപി മുന്‍ എംഎല്‍എ

മുംബൈ: മുസ്‌ലിംകള്‍ക്കെതിരെ വീണ്ടും വിദ്വേഷ പ്രസംഗവുമായി ബിജെപി മുന്‍ എംഎല്‍എ ടി രാജ രംഗത്ത്. മുസ്‌ലിം പണ്ഡിതന്മാരുടെയും രാഷ്ട്രീയ നേതാക്കളുടെയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ റിപ്പോര്‍ട്ട് ചെയ്ത് ബ്ലോക്ക് ചെയ്യണമെന്നാണ് ആവശ്യം.

ഇന്ന് പുറത്തിറങ്ങിയ ഒരു വീഡിയോയിലാണ് അണികളോട് മുസ്‌ലിം അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യുന്നതിനായി ക്യാമ്പയിന്‍ ആരംഭിക്കാന്‍ രാജാസിങ് ആഹ്വാനം ചെയ്തിരിക്കുന്നത്. ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മുസ്‌ലിംകള്‍ വ്യാപകമായി സോഷ്യല്‍ മീഡിയ വഴി തങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകരുടെ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യിപ്പിക്കുകയാണെന്നും അതിന്റെ പ്രതികാരം ചെയ്യണമെന്നുമാണ് ആഹ്വാനം.

‘കഴിഞ്ഞ കുറച്ച് കാലങ്ങളായി നമ്മുടെ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തകരുടെയും ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ചിലയാളുകള്‍ ബ്ലോക്ക് ചെയ്യിക്കുകയാണ്. അവര്‍ അങ്ങനെ ചെയ്യുന്നുണ്ടെങ്കില്‍ നമ്മളും അതേ നാണയത്തില്‍ തിരിച്ചടിക്കണം’, എന്നാണ് രാജാ സിങിന്റെ ആഹ്വാനം.

Exit mobile version