ജമ്മുകാശ്മീരില്‍ വീണ്ടും ഭീകരാക്രമണം; വെടിയേറ്റ് സുരക്ഷാ ഉദ്യോഗസ്ഥന്‍ അടക്കം രണ്ട് പേര്‍ കൊല്ലപ്പെട്ടു

ആര്‍എസ്എസ് നേതാവ് നേതാവ് ചന്ദ്രകാന്ത് ശര്‍മയും അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥന്‍ രജീന്ദറുമാണ് കൊല്ലപ്പെട്ടത്

ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ വീണ്ടും ഭീകരാക്രമണം. ആക്രമണത്തില്‍ ഭീകരുടെ വെടിയേറ്റ് ആര്‍എസ്എസ് നേതാവും സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. ആര്‍എസ്എസ് നേതാവ് നേതാവ് ചന്ദ്രകാന്ത് ശര്‍മയും അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥന്‍ രജീന്ദറുമാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കായിരുന്നു ആക്രമണം.

ജമ്മുകാശ്മീരിലെ കിശ്‌വാറിലെ ആശുപത്രിയില്‍ ചന്ദ്രകാന്ത് ശര്‍മ പരിശോധനയ്ക്ക് എത്തിയപ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. ആശുപത്രിയിലേക്ക് അതിക്രമിച്ചു കയറിയ തീവ്രവാദി ചന്ദ്രകാന്ത് ശര്‍മയുടെ നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച സുരക്ഷാ ഉദ്യോഗസ്ഥന് നേരെയും വെടിയുതിര്‍ക്കുകയായിരുന്നു.

വെടിവെയ്പ്പില്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടു. വെടിവെയ്പ്പില്‍ പരിക്കേറ്റ ചന്ദ്രകാന്ത് ശര്‍മയെ ഉടന്‍ തന്നെ ഹെലികോപ്റ്ററില്‍ ജമ്മുവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. വെടിവെച്ചതിന് ശേഷം സുരക്ഷാ ഉദ്യോഗസ്ഥന്റെ രജീന്ദറിന്റെ തോക്ക് കൈക്കലാക്കിയാണ് ഭീകരന്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടത്. ആക്രമണത്തെ തുടര്‍ന്ന് കിശ്‌വാറിലും തൊട്ടടുത്ത സ്ഥലമായ ഭാദേര്‍വാഹിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

Exit mobile version