മുംബൈയില്‍ മറ്റൊരു സിംഗപ്പൂര്‍ വരുന്നു; റിലയന്‍സ് സിറ്റിക്ക് തുടക്കം കുറിക്കാന്‍ അംബാനി ഒരുങ്ങി

ഏകദേശം 7,500 കോടി ഡോളറിന്റെ വന്‍ നിക്ഷേപത്തില്‍ 4,300 ഏക്കര്‍ ഭൂമി ഏറ്റെടുത്താകും റിലയന്‍സ് സിറ്റി നടപ്പാക്കുക

മുംബൈ: മുംബൈയില്‍ മറ്റൊരു സിംഗപ്പൂര്‍ ഒരുക്കാന്‍ അംബാനി. രാജ്യത്ത് വന്‍ വളര്‍ച്ച നേടിയ റിലയന്‍സ്
ജിയോയ്ക്ക് ശേഷം മറ്റൊരു വലിയ പദ്ധതിക്ക് തുടക്കം കുറിക്കാനൊരുങ്ങുകയാണ് മുകേഷ് അംബാനി.
മുംബൈയ്ക്ക് സമീപം സിംഗപ്പൂര്‍ മാതൃകയില്‍ മെഗാസിറ്റി പണിയാനാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് തയ്യാറെടുക്കുന്നത്.

ദീര്‍ഘകാലമായി അംബാനിയുടെ മനസ്സിലുളള പദ്ധതിയാണിത്. പുതിയ വിമാനത്താവളം, ജവഹര്‍ലാല്‍ നെഹ്‌റു തുറമുഖം എന്നിവയുടെ സമീപത്താണ് പദ്ധതി നടപ്പാക്കുന്നത്. ഏകദേശം 7,500 കോടി ഡോളറിന്റെ വന്‍ നിക്ഷേപത്തില്‍ 4,300 ഏക്കര്‍ ഭൂമി ഏറ്റെടുത്താകും റിലയന്‍സ് സിറ്റി നടപ്പാക്കുക. പുതിയ നഗരത്തിനുള്ളില്‍ റിലയന്‍സിന്റെ പദ്ധതികള്‍ മാത്രമല്ല ഉണ്ടാകുക, മറ്റ് കോര്‍പ്പറേറ്റ് സംരംഭങ്ങളും നഗരത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കാളികളാകും എന്നും അംബാനി വ്യക്തമാക്കി.

Exit mobile version