ഹൃദയത്തിന്റെ പാതിയായവളെ നിനക്ക് നന്ദി…; തന്റെ വിജയത്തിന് കാരണം കാമുകിയുടെ കരുതലും, വാനോളം പുകഴ്ത്തി കനിഷ്‌ക്

2010ല്‍ ജെഇഇ പ്രവേശന പരീക്ഷയില്‍ പട്ടിക ജാതി വിഭാഗത്തില്‍ ഒന്നാം റാങ്ക് സ്വന്തമാക്കിയിരുന്നു

ഈ വര്‍ഷത്തെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് സ്വന്തമാക്കിയ വ്യക്തിയാണ് കനിഷ്‌ക് കടാരിയ. തന്റെ വിജയത്തിന് കാരണം കാമുകിയാണെന്ന് സാധാരണയായി ആരും പൊതുജനങ്ങളോട് പറയാറില്ല. ദൈവത്തിനും അച്ഛനും അമ്മയ്ക്കും കൂടെപ്പിറപ്പുകള്‍ക്കും അധ്യാപകര്‍ക്കുമൊക്കെയാണ് എല്ലാവരും നന്ദി പറയുക.

രാജസ്ഥാന്‍ സ്വദേശിയായ കനിഷ്‌ക് അവിടെയാണ് വ്യത്യസ്തനായത്. ഒന്നാം റാങ്ക് നേടിയ സന്തോഷം അച്ഛനും അമ്മയ്ക്കും സഹോദരിക്കുമൊപ്പം ആഘോഷിക്കുമ്പോഴും കനിഷ്‌ക് തന്റെ ഹൃദയത്തിന്റെ പാതിയായവളെ മറന്നില്ല.

ഇത് വളരെ ആഹ്ലാദകരമായ നിമിഷങ്ങളാണ്. ഒന്നാം റാങ്ക് ഞാന്‍ പ്രതീക്ഷിച്ചില്ലായിരുന്നു.തന്റെ വിജയത്തിന് പിന്നില്‍ അച്ഛനും അമ്മയും അനിയത്തിയും കാമുകിയുമാണ്. എനിക്ക് എല്ലാവിധ പിന്തുണയും തന്നതിന് ഞാനവരോട് നന്ദി പറയുന്നു. ജനങ്ങള്‍ ഞാന്‍ നല്ലൊരു ഭരാണാധികാരിയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, അതുതന്നെയാണ് എന്റെ ലക്ഷ്യവുമെന്ന് കനിഷ്‌ക് ഒരു പ്രമുഖ ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.

വിജയത്തിനും, കാമുകിക്ക് നന്ദി പറഞ്ഞതിനും കനിഷ്‌കിനെ അഭിനന്ദിച്ച് ധാരാളം പേര്‍ രംഗത്ത് വന്നു. കനിഷ്‌കിന്റെ അഭിമുഖം കണ്ടതിന് ശേഷം എന്റെ അച്ഛന്‍ ചിന്തിക്കുന്നത് എനിക്ക് ഒന്നും നേടാന്‍ സാധിക്കാത്തത് കാമുകി ഇല്ലാത്തതിനാലാണെന്നാണ്, വിജയത്തിന് കുടുംബാഗങ്ങളോട് നന്ദി പറയുന്നതിനൊപ്പം കാമുകിക്കും നന്ദി പറയുന്നത് ആദ്യമായിട്ടാണ് കാണുന്നത് എന്നിങ്ങനെ നിരവധി ട്വീറ്റുകളാണ് ഇതുമായി ബന്ധപ്പെട്ട് വന്നുകൊണ്ടിരിക്കുന്നത്.

ബംഗളൂരുവിലെ ഒരു സ്വകാര്യ കമ്പനിയില്‍ ഡേറ്റ സയിന്റിസ്റ്റാണ് കനിഷ്‌ക്. 2010ല്‍ ജെഇഇ പ്രവേശന പരീക്ഷയില്‍ പട്ടിക ജാതി വിഭാഗത്തില്‍ ഒന്നാം റാങ്ക് സ്വന്തമാക്കിയിരുന്നു. ബോംബെ ഐഐടിയില്‍ നിന്നാണ് കനിഷ്‌ക് കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദം സ്വന്തമാക്കിയത്.

Exit mobile version