എന്റെ ഈ വിജയം അവളുടെയും മാതാപിതാക്കളുടെയും പിന്തുണയുടെ ഫലം; സിവില്‍ സര്‍വീസ് പരീക്ഷയിലെ ഒന്നാം റാങ്കുകാരന്‍ കനിഷ്‌ക് കഠാരിയ പറയുന്നു

ഞാന്‍ ഒരു നല്ല ഭരണാധികാരി ആയിരിക്കുമെന്നാണ് ജനങ്ങള്‍ പ്രതീക്ഷിക്കുക, അത് തന്നെയാണ് എന്റെ ലക്ഷ്യമെന്നും കനിഷ്‌കാ പറയുന്നു.

ന്യൂഡല്‍ഹി: ‘ഇത് എന്റെ മാതാപിതാക്കളുടെയും, അനുജത്തിയുടെയും, പെണ്‍സുഹൃത്തിന്റെയും വിജയമാണ്’ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ന്യൂഡല്‍ഹി സ്വദേശി കനിഷ്‌ക് കഠാരിയയുടെ വാക്കുകളാണ് ഇവ. അവര്‍ നല്‍കിയ പിന്തുണയും മറ്റും ചെറുതല്ലെന്ന് കനിഷ്‌ക് പറയുന്നു.

ഞാന്‍ ഒരു നല്ല ഭരണാധികാരി ആയിരിക്കുമെന്നാണ് ജനങ്ങള്‍ പ്രതീക്ഷിക്കുക, അത് തന്നെയാണ് എന്റെ ലക്ഷ്യമെന്നും കനിഷ്‌ക് പറയുന്നു. കണക്കിനെ ഏറെ ഇഷ്ടപ്പെടുന്ന ഇദ്ദേഹം ആ വിഷയം തന്നെ മുഖ്യമായി തെരഞ്ഞെടുത്താണ് ഉന്നത വിജയം കരസ്ഥമാക്കിയത്. കൂടാതെ കംപ്യൂട്ടര്‍ സയന്‍സില്‍ എഞ്ചിനീയറിംഗ് ബിരുദ്ധധാരികൂടിയാണ് ഇദ്ദേഹം.

വെള്ളിയാഴ്ച വൈകുന്നേരമാണ് രാജ്യം കാത്തിരുന്ന സിവില്‍ സര്‍വീസ് പരീക്ഷയുടെ ഫലം എത്തിയത്. ഇതില്‍ 759 പേര്‍ക്ക് ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് എന്നിവ തെരഞ്ഞെടുക്കാം. പരീക്ഷാ ഫലം പുറത്ത് വിട്ടതില്‍ 577 പേര്‍ പുരുഷന്മാരും 182 സ്ത്രീകളുമാണ് വിജയം കൈവരിച്ചത്. ഒന്നാം സ്ഥാനം കനിഷ്‌ക് കഠാരിയ സ്വന്തമാക്കിയപ്പോള്‍ രണ്ടാം സ്ഥാനം അക്ഷട് ജൈനുമാണ് സ്വന്തമാക്കിയത്. അഞ്ചാം സ്ഥാനം ശ്രിഷ്ടി ജയന്ത് ദേശ്മുഖയും സ്വന്തമാക്കി.

Exit mobile version