ചാനല്‍ അഭിമുഖത്തിനിടെ റാഫേല്‍ അഴിമതിയെ പറ്റി അവതാരകയുടെ ചോദ്യം; പൊട്ടിത്തെറിച്ച് പ്രധാനമന്ത്രി

എപിബി ന്യൂസിന് വേണ്ടി അനുവദിച്ച അഭിമുഖത്തിനിടെയായിരുന്നു സംഭവം.

ന്യൂഡല്‍ഹി: ചാനല്‍ അഭിമുഖത്തിനിടെ അവതാരകയോട് പൊട്ടിത്തെറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. റഫേല്‍ അഴിമതിയുമായി ബന്ധപ്പെട്ട് അവതാരകര്‍ ചോദിച്ച ചോദ്യമാണ് മോഡിയെ പ്രകോപിതനാക്കിയത്.

എപിബി ന്യൂസിന് വേണ്ടി അനുവദിച്ച അഭിമുഖത്തിനിടെയായിരുന്നു സംഭവം. അതേസമയം, മോഡി അവതാരകനോട് ദേഷ്യപ്പെടുന്ന വീഡിയോ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് ട്വിറ്ററില്‍ പുറത്തുവിട്ടത്.

മാധ്യമപ്രവര്‍ത്തകയായ റുബികാ ലിയാഖത്തായിരുന്നു റാഫേലുമായി ബന്ധപ്പെട്ട ചോദ്യം മോഡിയോട് ചോദിച്ചത്. റാഫേല്‍ കരാറില്‍ അനില്‍ അംബാനിക്ക് അനുകൂലമായി താങ്കള്‍ പ്രവര്‍ത്തിച്ചു എന്നത് കള്ളമാണോ എന്നായിരുന്നു അവതാരികയുടെ ചോദ്യം.

ചോദ്യം കേട്ടതോടെ പ്രകോപിതനായ മോഡി നിങ്ങള്‍ക്ക് സുപ്രീം കോടതിയെപ്പോലും വിശ്വാസമില്ലേ എന്നായിരുന്നു തിരിച്ചു ചോദിച്ചത്. താനുമായി അഭിമുഖം നടത്തുന്നതില്‍ ചാനലിന് ചില അസ്വസ്ഥതകള്‍ ഉണ്ടെന്നാണ് തോന്നുന്നതെന്നും മോഡി അഭിമുഖത്തില്‍ പറയുന്നുണ്ട്.

Exit mobile version