ഇത്തവണ വിദ്യാഭ്യാസമുള്ള ആരെയെങ്കിലും പ്രധാമന്ത്രിയായി തെരഞ്ഞെടുക്കണം; അരവിന്ദ് കെജരിവാള്‍

കഴിഞ്ഞ വട്ടം ഒരു 12-ാം ക്ലാസ് പാസ് ആയ ആളെയാണ് ആ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തതെന്നും പരിഹസിച്ചും.

ന്യൂഡല്‍ഹി: പ്രധാനമന്ത്രി മോഡിയെ പരിഹസിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. പ്രധാനമന്ത്രി പദം ഏറെ നിര്‍ണായകമാണെന്ന് പറഞ്ഞ ഡല്‍ഹി മുഖ്യമന്ത്രി, കഴിഞ്ഞ വട്ടം ഒരു 12-ാം ക്ലാസ് പാസ് ആയ ആളെയാണ് ആ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തതെന്നും പരിഹസിച്ചും.

പക്ഷേ, ഇത്തവണ അങ്ങനെ സംഭവിക്കരുത്. വിദ്യാഭ്യാസമുള്ള ആരെയെങ്കിലും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു 12-ാം ക്ലാസ് പാസ് ആയ വിദ്യാഭ്യാസം മാത്രമുള്ള വ്യക്തിക്ക് എവിടെ ഒപ്പിടണമെന്ന് പോലും അറിയില്ലെന്നും കെജരിവാള്‍ പറഞ്ഞു.

Exit mobile version