‘നിങ്ങള്‍ക്ക് സത്യസന്ധനായ കാവല്‍ക്കാരനെ വേണോ? അഴിമതിക്കാരനെ വേണോ’ ? ദാരിദ്ര്യം തുടച്ചു മാറ്റാന്‍ കോണ്‍ഗ്രസിനെ തുടച്ചു നീക്കുക! പുതിയ മുദ്രാവാക്യവുമായി നരേന്ദ്ര മോഡി

ദാരിദ്ര്യം തുടച്ചു മാറ്റാന്‍ കോണ്‍ഗ്രസിനെ തുടച്ചു നീക്കുക എന്നായിരുന്നു മോഡിയുടെ പുതിയ മുദ്രാവാക്യം.

ന്യൂഡല്‍ഹി: നിങ്ങള്‍ക്ക് സത്യസന്ധനായ കാവല്‍ക്കാരനെ വേണോ അതോ അഴിമതിക്കാരനെ വേണോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദാരിദ്ര്യം തുടച്ചു മാറ്റാന്‍ കോണ്‍ഗ്രസിനെ തുടച്ചു നീക്കുക എന്നായിരുന്നു മോഡിയുടെ പുതിയ മുദ്രാവാക്യം.

ഇന്ത്യയില്‍ വളരെ ശക്തമായ, തീരുമാനങ്ങളെടുക്കാന്‍ പ്രാപ്തിയുള്ള ഒരു സര്‍ക്കാരാണ് അഞ്ച് വര്‍ഷമായി ഇന്ത്യ ഭരിക്കുന്നതെന്നാണ് മോഡി പറഞ്ഞത്. അതിന് മുന്‍പ് പത്ത് വര്‍ഷം റിമോട്ട് കണ്‍ട്രോളില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു സര്‍ക്കാരാണ് ഇന്ത്യയില്‍ ഉണ്ടായിരുന്നതെന്നും മോഡി കുറ്റപ്പെടുത്തി.

ഇപ്പോഴത്തെ സര്‍ക്കാര്‍ വളരെ ശക്തമാണെന്ന ലോകം മുഴുവന്‍ തിരിച്ചറിയുന്നുണ്ട്. ഭാവിയില്‍ നിങ്ങള്‍ക്ക് വേണ്ടത് എന്താണെന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്. ഹിന്ദുസ്ഥാന്റെ പോരാളികളെ വേണോ അതോ പാകിസ്താന്റെ ഉപദേശകരെ വേണോ എന്നുള്ളത് നിങ്ങള്‍ക്ക് തീരുമാനിക്കാമെന്നുമാണ് മോഡി പറഞ്ഞത്.

Exit mobile version