തമിഴ്‌നാട്ടില്‍ ചുവരെഴുത്തുകള്‍ക്കും പോസ്റ്ററുകള്‍ക്കും കര്‍ശന നിബന്ധന; അതിരു കടന്ന തെരെഞ്ഞെടുപ്പ് പ്രചാരണം തടയാന്‍ ഒരുങ്ങി തെരെഞ്ഞെടുപ്പ് കമ്മീഷന്‍

പ്രതിമകളും കൊടിമരങ്ങളും തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ തുണികളുപയോഗിച്ച് മറച്ചുകൊണ്ടും ഛായാചിത്രങ്ങളും ഫോട്ടോകളും സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് എടുത്തു മാറ്റിക്കൊണ്ടുമാണ് തെരെഞ്ഞെടുപ്പ് പ്രചരണ നിബന്ധനകള്‍ മുന്നോട്ടു വെച്ചിരിക്കുന്നത്

ചെന്നൈ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായി കര്‍ശന നിബന്ധനകളുമായി തമിഴ്‌നാട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്ത്. ചുവരെഴുത്തുകള്‍ക്കും പോസ്റ്ററുകള്‍ക്കുമാണ് കര്‍ശന നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അതിരു കടന്ന തെരഞ്ഞെടുപ്പ് പ്രചാരണ മാര്‍ഗ്ഗങ്ങള്‍ തടയുന്നതിന്റെ ഭാഗമായി തമിഴ്നാട്ടില്‍ സ്ഥാപിച്ചിരിക്കുന്ന മുഴുവന്‍ പ്രതിമകളും കൊടിമരങ്ങളും തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ തുണികളുപയോഗിച്ച് മറച്ചുകൊണ്ടും ഛായാചിത്രങ്ങളും ഫോട്ടോകളും സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് എടുത്തു മാറ്റിക്കൊണ്ടുമാണ് തെരെഞ്ഞെടുപ്പ് പ്രചരണ നിബന്ധനകള്‍ മുന്നോട്ടു വെച്ചിരിക്കുന്നത്.

കാമരാജ്, അണ്ണാദുരൈ, ഇന്ദിരാഗാന്ധി, എംജിആര്‍ തുടങ്ങി എല്ലാ നേതാക്കളുടെയും പ്രതിമകളാണ് തുണികള്‍ ഉപയോഗിച്ച് മറച്ചിരിക്കുന്നത്. ചിലയിടങ്ങളില്‍ ഇതിനോടകം കൊടിമരങ്ങളും സ്തൂപങ്ങളുമെല്ലാം ഇടിച്ചുനിരത്തുകയും ചെയ്തിട്ടുണ്ട്.

Exit mobile version