പ്രസംഗത്തിനിടെ വിവാദ പരാമര്‍ശം; എംകെ സ്റ്റാലിനെതിരെ കേസ്

ചെന്നൈ: പൊള്ളാച്ചി ലൈംഗിക പീഡനക്കേസുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തില്‍ തമിഴ്‌നാട് പ്രതിപക്ഷ നേതാവ് എംകെ സ്റ്റാലിനെതിരെ കേസ്. പ്രസംഗത്തിനിടെ സ്റ്റാലിന്‍ എഡിഎംകെ നേതാവ് എസ്പി വേലുമണി പൊള്ളാച്ചി ലൈംഗിക പീഡനക്കേസിലെ പ്രതികളെ സംരക്ഷിക്കുകയാണെന്ന ആരോപണം ഉയര്‍ത്തിയിരുന്നു. തുടര്‍ന്ന് അഭിഭാഷകനായ രാമചന്ദ്രന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോയമ്പത്തൂര്‍ പോലീസ് സ്റ്റാലിനെതിരെ കേസെടുത്തത്.

1951ലെ റപ്രസെന്റേഷന്‍ ഓഫ് പീപ്പിള്‍ ആക്ടും ഐപിസി വകുപ്പുകള്‍ പ്രകാരവുമാണ് സ്റ്റാലിനെതിരെ കേസെടുത്തത്. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയേക്കാള്‍ അഴിമതിക്കാരനാണ് വേലുമണി എന്നായിരുന്നു സ്റ്റാലിന്‍ പരാമര്‍ശിച്ചത്. സ്റ്റാലിന്റെ പരാമര്‍ശം അദ്ദേഹത്തിന് കളങ്കമുണ്ടാക്കുന്നതാണെന്ന് ആരോപിച്ചാണ് രാമചന്ദ്രന്‍ പരാതി നല്‍കിയത്.

Exit mobile version