ഗ്രാമവാസികളെല്ലാം അന്യനാടുകളില്‍ ; വോട്ടു ചെയ്യാന്‍ എത്തുന്നതും കാത്ത് സാരു ഗ്രാമം

രണ്ടായിരത്തി അഞ്ഞൂറോളം വീടുകള്‍ അടഞ്ഞ് കിടക്കുകയാണ്

ഹിഞ്ചിലി: ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെ നിയമസഭാ മണ്ഡലത്തിന് കീഴിലുള്ള സാരു എന്ന ഗ്രാമത്തില്‍ ഏകദേശം 3500 വീടുകളാണ് ഉള്ളത്. അതില്‍ രണ്ടായിരത്തി അഞ്ഞൂറോളം വീടുകള്‍ അടഞ്ഞ് കിടക്കുകയാണ്. ഇവിടെയുള്ള ഭൂരിഭാഗം ആളുകളും ജോലി തേടി മുംബൈയും സൂറത്തും പോലുള്ള നഗരങ്ങളിലേക്ക് ചേക്കേറിയിരിക്കുകയാണ്.

‘മിക്ക ആളുകളും ജോലിയുമായി ബന്ധപ്പെട്ട് മുംബൈയിലും സൂറത്തിലുമാണ് താമസിക്കുന്നതെന്ന് ഒരു നാട്ടുകാരന്‍ പറയുന്നു. അവര്‍ തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യാന്‍ പോലും വരാറില്ലെന്നും മിക്ക വീടുകളും അടഞ്ഞു കിടക്കുകയാണെന്നും നാട്ടുകാരന്‍ വ്യക്തമാക്കി.

‘ഇവിടെ തൊഴിലവസരങ്ങള്‍ കുറവായതിനാല്‍ ആളുകള്‍ മറ്റ് നഗരങ്ങളിലേക്ക് താമസം മാറിയെന്നും വര്‍ഷത്തില്‍ കുറച്ച് ദിവസങ്ങള്‍ ഇവിടെ ചെലിവഴിക്കാന്‍ അവര്‍ എത്താറുണ്ടെന്നും’മറ്റൊരു നാട്ടുകാരന്‍ പറയുന്നു. ഒഡീഷയില്‍ ഏപ്രില്‍ 18നാണ് വോട്ടെടുപ്പ് നടക്കുക.

Exit mobile version