അമ്മയുടെ അതിക്രമം ! മകനൊപ്പം സ്മൃതി ഇറാനി; വൈറലായി ചിത്രവും ക്യാപ്ഷനും

അമ്മയുടെയും മകന്റെയും സെല്‍ഫിയും ഇതിന് നല്‍കിയ ക്യാപ്ഷനുമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്

സമൂഹമാധ്യമങ്ങളില്‍ സജീവമാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. വളരെ രസകരമായ രീതിയില്‍ സമൂഹമാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്ന വ്യക്തിയാണ് സ്മൃതി ഇറാനി. രാഷ്ട്രീയകാര്യങ്ങളും തന്റെ കുടുംബവിശേഷങ്ങളുമൊക്കെ മന്ത്രി പങ്കുവെയ്ക്കാറുണ്ട്. സ്മൃതി ഇറാനി മകന്‍ സോഹര്‍ ഇറാനിയും നില്‍ക്കുന്ന ഒരു ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.

അമ്മയുടെയും മകന്റെയും സെല്‍ഫിയും ഇതിന് നല്‍കിയ ക്യാപ്ഷനുമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. മകനെ പിടിച്ചു നിര്‍ത്തി ബലംപ്രയോഗിച്ച് സെല്‍ഫി എടുക്കുന്നു എന്ന ക്യാപ്ഷനാണ് മന്ത്രി നല്‍കിയിരിക്കുന്നത്.

ഇതിന് നല്‍കിയ ഹാഷ്ടാഗും സമൂഹമാധ്യമങ്ങളില്‍ ചിരിപടര്‍ത്തി. അമ്മയുടെ അതിക്രമം (മാ കി അത്യാചാര്‍) എന്നാണ് നല്‍കിയിരിക്കുന്ന ഒരു ഹാഷ്ടാഗ്. കൂടാതെ സ്മൃതി ഇറാനി മുമ്പ് പങ്കെടുത്തിരുന്ന ടെലിവിഷന്‍ പരിപാടിയുടെ പേരായ ഓരോ വീട്ടിലെയും കഥ (കഹാനി ഘര്‍ ഘര്‍ കി) എന്ന ഹാഷ് ടാഗും സ്മൃതി ഇറാനി നല്‍കിയിട്ടുണ്ട്.

Exit mobile version