സ്ത്രീകള്‍ എപ്പോള്‍ അമ്പലത്തില്‍ പോകണം എപ്പോള്‍ പോകണ്ട എന്ന് അവര്‍ തീരുമാനിക്കട്ടെ; ശബരിമല പ്രവേശനത്തില്‍ അമിത് ഷായ്‌ക്കെതിരെ കേന്ദ്രമന്ത്രി ഉമാ ഭാരതി

ന്യൂഡല്‍ഹി: കേരള സന്ദര്‍ശനത്തിനിടെ ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെയും സുപ്രീംകോടതി വിധിയെ പ്രതികൂലിച്ചും രംഗത്തെത്തിയ അമിത് ഷായ്‌ക്കെതിരെ കേന്ദ്രമന്ത്രിയായ ഉമാ ഭാരതി രംഗത്തെത്തി.
സുപ്രീംകോടതിയുടെ വിധിയില്‍ അതൃപ്തി ഉള്‍ക്കൊള്ളുന്നതായിരുന്നു അമിത്ഷായുടെ വാക്കുകള്‍. ഒപ്പം കേരള സര്‍ക്കാര്‍ വിശ്വാസികള്‍ക്കൊപ്പമാണ് നില്‍ക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാല്‍ ദേശീയാധ്യക്ഷന്റെ ഈ നിലപാടിനെ തള്ളിയാണ് ബിജെപിയിലെ തന്നെ നേതാവും കേന്ദ്രമന്ത്രിയുമായ ഉമാഭാരതി ശബരിമല വിഷയത്തില്‍ തന്റെ പക്ഷം പറഞ്ഞത്.

കോടതി വിധിയില്‍ കുറ്റം പറയാനാവില്ലെന്നും വിഷയവുമായി ബന്ധപ്പെട്ട് കോടതിയില്‍ പരാതി എത്തിയകൊണ്ട് മാത്രമാണ് ആയത് വിഷയത്തില്‍ കോടതി വിധി പ്രഖ്യാപിച്ചതെന്നും കേന്ദ്രമന്ത്രി ദേശീയ മാധ്യമത്തോട് പ്രതികരിച്ചു. സ്ത്രീകള്‍ എപ്പോള്‍ അമ്പലത്തില്‍ പോകണം എപ്പോള്‍ പോകണ്ട എന്ന് തീരുമാനിക്കുന്നത് അവരാണെന്നും ഉമാഭാരതി പ്രതികരിച്ചു.

അതേസമയം, മണ്ഡലകാല പൂജയ്ക്കായി തുറക്കുന്ന ശബരിമലയില്‍ സമരരീതികള്‍ ശക്തമാക്കുന്നതിനായി പദ്ധതികള്‍ മെനയാന്‍ ഇന്ന് കൊച്ചിയില്‍ ബിജെപി കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നിരിക്കുകയാണ്.

Exit mobile version