യമുനാ എക്‌സ്പ്രസ് വേയില്‍ വാഹനാപകടം; എട്ട് മരണം, 30 പേര്‍ക്ക് ഗുരുതര പരിക്ക്

ഇന്ന് പുലര്‍ച്ചെ ഡല്‍ഹി - ഉത്തര്‍പ്രദേശ് അതിര്‍ത്തിയായ ഗ്രേറ്റര്‍ നോയിഡയിലാണ് അപകടമുണ്ടായത്

ന്യൂഡല്‍ഹി: ഡല്‍ഹിയെയും ഉത്തര്‍പ്രദേശിനെയും ബന്ധിപ്പിക്കുന്ന യമുനാ എക്‌സ്പ്രസ് വേയില്‍ വാഹനാപകടം. ബസ്സും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. എട്ട് പേരാണ് അപകടത്തില്‍ മരിച്ചത്. 30 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ഇന്ന് പുലര്‍ച്ചെ ഡല്‍ഹി – ഉത്തര്‍പ്രദേശ് അതിര്‍ത്തിയായ ഗ്രേറ്റര്‍ നോയിഡയിലാണ് അപകടമുണ്ടായത്. അപകടത്തില്‍ ബസിന്റെ പകുതി ഭാഗംതകര്‍ന്നു. ബസിനകത്തേക്ക് ട്രക്ക് ചെന്ന് ഇടിച്ചു നില്‍ക്കുകയായിരുന്നു. ബസിലെ യാത്രക്കാരാണ് മരിച്ചത്.

Exit mobile version